ആവശ്യപ്പെട്ട വാടക കിട്ടിയില്ല; കോവിഡ് രോഗിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

 


ബംഗളൂരു: (www.kvartha.com 29.05.2021) ആവശ്യപ്പെട്ട വാടക കിട്ടിയില്ലെന്ന് പറഞ്ഞ് കോവിഡ് രോഗിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ഡ്രൈവര്‍ ശരത് ഗൗഡയുടെ രണ്ട് ആംബുലന്‍സുകളും പൊലീസ് പിടിച്ചെടുത്തു.

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങിന്റെ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനാണ് ആംബുലന്‍സ് വിളിച്ചത്. വാടകയായി 18,000 രൂപ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ 3000 രൂപയാണ് നല്‍കിയത്. ഇതോടെ ബാക്കി പണം കിട്ടാതിരുന്നപ്പോള്‍ ശരത്തും സഹായി നാഗേഷും ചേര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആവശ്യപ്പെട്ട വാടക കിട്ടിയില്ല; കോവിഡ് രോഗിയുടെ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള ഹെബ്ബാള്‍ ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കാണ് ശരത് 18,000 രൂപ ചോദിച്ചത്. കോവിഡ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സര്‍കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

Keywords: Requested rent was not received; Ambulance driver arrested for leaving body of Covid patient on road, Bangalore, News, Dead Body, Hospital, Treatment, Ambulance, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia