അദ്ദേഹം യോഗ ഗുരു മാത്രമാണ് യോഗിയല്ല; രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബിജെപി നേതാവ്

 



പട്ന: (www.kvartha.com 27.05.2021) അലോപതി മണ്ടന്‍ ചികിത്സയാണെന്നും കൊലപാതകിയാണെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദത്തിലായ യോഗഗുരു ബാബാ രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബി ജെ പി നേതാവ് സഞ്ജയ് ജയ്സ്വാള്‍. 

രാംദേവ് യോഗ ഗുരുവാണ്. യോഗയെക്കുറിച്ചുള്ള പാണ്ഡിത്യത്തില്‍ അദ്ദേഹത്തെ ആര്‍ക്കും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. എന്നാല്‍ തീര്‍ച്ചയായും അദ്ദേഹം ഒരു യോഗിയല്ല. ഒരു യോഗിയുടെ അച്ചടക്കം ഇല്ലാത്ത വ്യക്തിയാണ് രാംദേവ്. തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും കര്‍ശനമായി നിയന്ത്രിക്കാന്‍ കഴിവുള്ള ആളെയാണ് യോഗിയെന്ന് വിളിക്കുകയെന്ന് സജ്ഞയ് ജസ്വാള്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സജ്ഞയ് ജസ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യോഗക്ക് വേണ്ടിയുള്ള രാംദേവിന്റെ പ്രവര്‍ത്തനങ്ങളെ കൊകോ കോളയോട് താരതമ്യപ്പെടുത്താം. ശീതളപാനീയങ്ങളോട് കൊകോ കോള ചെയ്തതുപോലെയാണ് യോഗയോട് രാംദേവ് ചെയ്തതെന്നും ജയ് സ്വാള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ കാലങ്ങളായി പരമ്പരാഗത പാനീയങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ കൊകൊ കോളയുടെ വരവിന് ശേഷം എല്ലാ വീടുകളിലും പെപ്‌സിയുടെയും കൊകോ കോളയുടെയും കുപ്പികളാണ് നിറഞ്ഞിരിക്കുന്നതെന്നും ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു. 

അദ്ദേഹം യോഗ ഗുരു മാത്രമാണ് യോഗിയല്ല; രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബിജെപി നേതാവ്


അലോപതിയെക്കുറിച്ചുള്ള ബാബാ രാം ദേവിന്റെ വിവാദ പ്രസ്താവനക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. 

പിന്നാലെ പ്രസ്താവന പിന്‍വലിച്ചതായി യോഗഗുരു പറഞ്ഞെങ്കിലും അതിലൊന്നും വഴങ്ങാതെ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ നോടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോടീസ് പറയുന്നത്. അലോപതിയെയും, അലോപതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോടീസ് അയച്ചിരിക്കുന്നത്.

 

 Keywords:  News, National, India, Bihar, Patna, COVID-19, Baba Ramdev, Drugs, Notice, BJP, Yoga, Criticism, Ramdev Yoga Guru, Not A Yogi, Says Bihar BJP President
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia