കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് 'അലോപതി' പ്രസ്താവന പിന്‍വലിക്കുന്നു: യോഗ ഗുരു ബാബരാംദേവ്

 



ന്യൂഡെല്‍ഹി: (www.kvartha.com 24.05.2021) കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചതിന് പിന്നാലെ അലോപതിയെകുറിച്ചുള്ള വിവാദ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് യോഗ ഗുരു ബാബരാംദേവ്. ഐഎംഎയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിക്കാന്‍ കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ആധുനിക ചികിത്സാ രീതിയെയും ഡോക്ടര്‍മാരെയും അപമാനിച്ച് യോഗ ഗുരു ബാബരാംദേവ് നടത്തിയ പ്രസ്താവന പിന്‍വലിച്ചതായി ട്വീറ്റ് ചെയ്തത്. 

ഡോ. ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചു. ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുന്നു. പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ പ്രസ്താവനയെ തുടര്‍ന്നുണ്ടായ എല്ലാ വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു-ബാബാ രാംദേവ് ട്വീറ്റ് ചെയ്തു. 

അലോപതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെയ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിശദീകരണവുമായി രാംദേവ് രംഗത്തെത്തി. സംഭവം വിവാദമായതോടെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ബാബാ രാംദേവിന് കത്തെഴുതുകയായിരുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് 'അലോപതി' പ്രസ്താവന പിന്‍വലിക്കുന്നു: യോഗ ഗുരു ബാബരാംദേവ്


കോവിഡ്-19നെതിരെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അവിശ്വസനീയ രീതിയിലാണ് പൊരുതുന്നത്. അതുകൊണ്ടുതന്നെ ബാബാ രാംദേവിന്റെ പ്രസ്താവന രാജ്യത്തെ വേദനിപ്പിച്ചു.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന. താങ്കള്‍ നടത്തിയ വിശദീകരണം തൃപ്തികരമല്ല. അതുകൊണ്ട് തന്നെ പ്രസ്താവന പിന്‍വലിക്കണം-മന്ത്രി കത്തില്‍ പറഞ്ഞു.

എന്നാല്‍ അലോപതിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം മറ്റൊരാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. 'യോഗയും ആയുര്‍വേദയവും സമ്പൂര്‍ണ ആരോഗ്യം പ്രാദാനം ചെയ്യുന്നു. ആധുനിക മെഡികല്‍ സയന്‍സിന് പരിമിതികളുണ്ട്. രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് ആധുനിക മെഡികല്‍ സയന്‍സ് നല്‍കുന്നത്. യോഗയും ആയുര്‍വേദവും സിസ്റ്റമാറ്റിക് പരിചരണം നല്‍കുന്നു'- എന്ന ട്വീറ്റാണ് അദ്ദേഹം റീ ട്വീറ്റ് ചെയ്തത്. 

Keywords:  News, National, India, New Delhi, Baba Ramdev, Trending, Technology, Business, Finance, Controversial Statements, Twitter, Social Media, Health, Health and Fitness, Treatment, Doctor, Health Minister, Letter, Ramdev withdraws controversial remarks about allopathy after nudge from Vardhan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia