Follow KVARTHA on Google news Follow Us!
ad

23 വയസുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍; പൊലീസ് അന്വേഷണം ഉര്‍ജിതം

Police raids to trace wrestler Sushil Kumar in murder case #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) 23 വയസുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍. പൊലീസ് അന്വേഷണം ഉര്‍ജിതം. മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ് ഐ ആര്‍. സംഘര്‍ഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ഗുസ്തിയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍കുമാര്‍. വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡെല്‍ഹി പൊലീസ് പറയുന്നു.

News, National, India, New Delhi, Murder case, Police, Sports, Player, Police raids to trace wrestler Sushil Kumar in murder case


Keywords: News, National, India, New Delhi, Murder case, Police, Sports, Player, Police raids to trace wrestler Sushil Kumar in murder case

Post a Comment