കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തി: ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

 



ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തിയെന്ന ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. വ്യാഴാഴ്ചയാണ് ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടത്. സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ഹേമന്ത് സോറന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മാന്‍ കി ബാത്ത് നടത്തി: ആരോപണവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി


ബഹുമാന്യനായ പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ മാന്‍ കി ബാത്ത് പറയുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ സംസാരിക്കുകയും പ്രശ്നങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനേ- സോറന്‍ ട്വീറ്റ് ചെയ്തു. 

രാജ്യത്തെ കോവിഡ് മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. വ്യാഴാഴ്ച 133 മരണങ്ങളാണ് ജാര്‍ഖണ്ഡില്‍ റിപോര്‍ട് ചെയ്തത്. ദേശീയ മരണ നിരക്ക് 1.10 ശതമാനമായിരിക്കെ, ജാര്‍ഖണ്ഡില്‍ അത് 1.28 ശതമാനമാണ്.

Keywords:  News, National, India, New Delhi, Jharkhand, Chief Minister, Allegation, Prime Minister, Narendra Modi, PM Modi spoke his mann ki baat, did not listen, says Jharkhand CM Hemant Soren
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia