സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകള്‍; രോഗവ്യാപനം കൂടുതല്‍ 3 ജില്ലകളില്‍

 


തിരുവനന്തപുരം: (www.kvartha.com 10.05.2021) സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300 ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിനു മുകളിലാണ്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റില്‍ 72 പഞ്ചായത്തുകള്‍; രോഗവ്യാപനം കൂടുതല്‍ 3 ജില്ലകളില്‍
എറണാകുളകത്ത് 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുകളുള്ള (ടിപിആര്‍) 19 പഞ്ചായത്തുകളുണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. മറ്റു ജില്ലകളില്‍ പതുക്കെ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയ് 15 വരെയുള്ള കണക്കെടുത്താല്‍ സംസ്ഥാനത്ത് 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ വേസ്റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ചില കേസുകളില്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ ഉപയോഗിക്കുന്നതായി റിപോര്‍ടുണ്ട്. അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ ജില്ലകളിലും ടെക്‌നിക്കല്‍ ടീം ഇതു പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കേന്ദ്ര സര്‍കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റ് കൂടി അനുവദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉണ്ടാകുകയെന്നത് ആവശ്യമാണ്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിക്കും. വിരമിച്ച ഡോക്ടര്‍മാര്‍, ലീവ് കഴിഞ്ഞ ഡോക്ടര്‍മാര്‍ ഇവരെയൊക്കെ ഉപയോഗിക്കാം.

ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവമുണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്കു കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Pinarayi Vijayan press meet on Covid19 10.05.2021, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia