ഉറപ്പായി എൽഡിഎഫ്: പിണറായി വിജയൻ ഗവർണറെ കണ്ട് രാജിക്കത്ത് സമർപിച്ചു; ഭാവികാര്യങ്ങൾ ചർച ചെയ്യാൻ ചൊവ്വാഴ്ച സിപിഎം സെക്രടറിയേറ്റ്

തിരുവനന്തപുരം: (www.kvartha.com 03.05.2021) മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ​ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പിച്ചു. ഭാവിപരിപാടികള്‍ ചര്‍ച ചെയ്യാന്‍ ചൊവ്വാഴ്ച സിപിഎം സെക്രടറിയേറ്റ് ചേരും.

140 ൽ 99 സീറ്റും നേടിയാണ് ഇത്തവണ എൽഡിഎഫ് അധികാരത്തിലേറിയത്. 2016 നെക്കാളും പകിട്ട് ഉണ്ട് ഇത്തവണത്തെ വിജയത്തിന്. പിണറായിയും, കെ കെ ശൈലജയും, എം എം മണിയുമെല്ലാം വിജയിച്ചത് വൻ ഭൂരിപക്ഷത്തിലുമാണ്.

അതേസമയം സിപിഎമിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ വിജയിച്ചപ്പോള്‍ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം മുന്നണിക്ക് നഷ്ടമേകിയെങ്കിലും. വടക്കാഞ്ചേരിയിലും, അഴീക്കോടും, തൃത്താലയിലും യുഡിഎഫ് യുവനിര തോറ്റത് ഇടതിന്റെ ആവേശം കൂട്ടി.

News, Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines, LDF,

ഇടതുമുന്നണിയില്‍ രണ്ടാം കക്ഷിയായ സിപിഐയക്കാള്‍ മൂന്നിരട്ടി വ്യത്യാസത്തിലാണ് കരുത്തോടെ സിപിഎം വിജയിച്ചത്. 12ല്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസിന് 21 സീറ്റ് ലീഗിന് 15. വന്‍വിജയം പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടി ഭൂരിപക്ഷത്തില്‍ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ മുരളീധരന് നേടാനായത് 35,000ത്തോളം വോടുകള്‍ മാത്രമാണ്. തൃശൂരില്‍ പത്മജയുടെ തോല്‍വിയും കനത്ത തിരിച്ചടിയായിരുന്നു. യുഡിഎഫില്‍ തിളക്കമേറിയ വിജയം നേടിയത് കെ കെ രമയും, മാണി സി കാപ്പനും. ഒരു സീറ്റ് പോലും നേടാനാവാതെ ബിജെപി അകൗൻണ്ടും പൂട്ടി. നേമത്ത് കുമ്മനം തോറ്റത് അയ്യായിരത്തിലേറെ വോടുകള്‍ക്ക് ആണ്.
വോട് നില മാറിയും മറിഞ്ഞും വിജയത്തിനരികിൽ വരെ എത്തിയ ഇ ശ്രീധരനും അവസാനഘട്ടത്തിൽ ശാഫി പറമ്പിലിന് മുന്നില്‍ അടിതെറ്റിവീഴുകയായിരുന്നു.

Keywords: News, Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines, LDF, Pinarayi Vijayan met Governor and submit resignation letter.

< !- START disable copy paste -->

Post a Comment

Previous Post Next Post