തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം, യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്റെ വിജയമാണെന്നും പിസി ജോര്‍ജ്

പൂഞ്ഞാര്‍: (www.kvartha.com 02.05.2021) ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസമാണെന്നും യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്റെ വിജയമാണെന്നും പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജ്. പൂഞ്ഞാറില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച ജനങ്ങള്‍ക്ക് പിസി ജോര്‍ജ് നന്ദി അറിയിച്ചു.

പിണറായി വിജയന്റെ ഭൂരിപക്ഷം 50000 നാണ്. ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ നേട്ടമാണ് അത്. ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണ്. കൊറോണയെ നേരിടാന്‍ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരാണോ അവര്‍ക്ക് ജനം വോട് ചെയ്തു. സ്ഥാനാര്‍ത്ഥിയെ നോക്കിയില്ല.PC George says that what happened in the election was Pinarayiism, Kottayam, News, Politics, Assembly-Election-2021, Result, Kerala
പിണറായിയുടെ വലിയ നേട്ടമാണിത് എന്നും പിസി ജോര്‍ജ് പറഞ്ഞു. മേഴ്സിക്കുട്ടിയമ്മയെയും ജലീലിനെപ്പറ്റിയും ജനത്തിന് പരാതി ഉണ്ടായിരുന്നു. ജനം ബോധവാന്മാരാണ്. കെ ടി ജലീലിനേയും മേഴ്സി കുട്ടിയമ്മയേയും തോല്‍പിച്ചുവെന്നും പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോടുകള്‍ക്കാണ് ജയിച്ചത്.

Keywords: PC George says that what happened in the election was Pinarayiism, Kottayam, News, Politics, Assembly-Election-2021, Result, Kerala.

Post a Comment

Previous Post Next Post