ചോരകണ്ട് മടിച്ചു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ വാഹനമിടിച്ച നിലയില്‍ വഴിയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിച്ചു; എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്

 


വലപ്പാട്: (www.kvartha.com 29.05.2021) ചോരകണ്ട് മടിച്ചു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ വാഹനമിടിച്ച നിലയില്‍ വഴിയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിച്ചു. എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷികാണ് കണ്‍മുന്നില്‍ നടന്ന അപകടത്തില്‍പെട്ടയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

ചോരകണ്ട് മടിച്ചു നില്‍ക്കാതെ കിട്ടിയ വണ്ടിയില്‍ വാഹനമിടിച്ച നിലയില്‍ വഴിയില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിച്ചു; എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്

വ്യോമസേന റിട്ട.ഉദ്യോഗസ്ഥന്‍ കരിയാറ്റി തോമസ്(78) ആണ് അപകടത്തില്‍പെട്ടത്. ചോരകണ്ട് മടിച്ചു നില്‍ക്കാതെ ഷിനിത, തോമസിനെ വാരിയെടുത്തു, ഒട്ടും സമയം കളയാതെ കാറിലേക്ക്.. മടിയില്‍ കിടന്ന് പ്രാണവേദനയോടെ തോമസ് കരയുമ്പോള്‍ ജീവന്‍ നിലയ്ക്കരുതേയെന്ന പ്രാര്‍ഥനയിലായിരുന്നു ആ പഞ്ചായത്ത് പ്രസിഡന്റ്.

കഴിഞ്ഞ ദിവസം പഞ്ചായത്തിനു സമീപമാണ് വാനിടിച്ച് സ്‌കൂടെറില്‍ നിന്നു വീണ നിലയില്‍ ഷിനിത തോമസിനെ കാണുന്നത്. സ്‌കൂടെറില്‍ പഞ്ചായത്തിലേക്ക് പോകുകയായിരുന്ന ഷിനിത ഉടന്‍ തന്നെ അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു.

കോവിഡ് ഡ്യൂടികള്‍ക്ക് പോയതിനാല്‍ ആ സമയം ആംബുലന്‍സ് ലഭിച്ചില്ല. എടമുട്ടം സ്വദേശിയായ യുവാവ് സഹായിച്ചതിനാല്‍ അദ്ദേഹത്തിന്റെ കാറിലാണ് മറ്റൊരു യുവാവിനൊപ്പം ഷിനിത തോമസുമായി ആശുപത്രിയിലേക്ക് പോകുന്നത്..

വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഓക്‌സിജന്‍ കൊടുത്തു കൊണ്ടിരിക്കെയായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് വലപ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴും തോമസിന്റെ അന്ത്യനിമിഷങ്ങള്‍ ഷിനിതയുടെ മനസ്സില്‍ നിന്നു മായുന്നില്ല.

Keywords: Old man died in accident, News, Local News, Accidental Death, Hospital, Treatment, Lifestyle & Fashion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia