പ്രതിദിന കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് അനുഭവപ്പെടുമ്പോഴും കേരളത്തിന് ആശങ്കയായി മരണനിരക്ക്; ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1039 പേര്‍

 


കോട്ടയം: (www.kvartha.com 24.05.2021) പ്രതിദിന കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് അനുഭവപ്പെടുമ്പോഴും കേരളത്തിന് ആശങ്കയായി മരണനിരക്ക്. സര്‍കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഒരാഴ്ചയ്ക്കിടെ(7 ദിവസം) 1039 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പ്രതിദിന കേസുകളിലും പോസിറ്റിവിറ്റി നിരക്കിലും കുറവ് അനുഭവപ്പെടുമ്പോഴും കേരളത്തിന് ആശങ്കയായി മരണനിരക്ക്; ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് 1039 പേര്‍

ലോക്ഡൗണ്‍ നടപ്പാക്കുന്നതിലൂടെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് അനുഭവപ്പെടുമ്പോഴും മരണം ഉയരുന്നത് എന്തെന്ന് വിശദമായി പഠിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തിങ്കളാഴ്ച 196 എന്ന നിലയില്‍ പ്രതിദിനം മരണനിരക്ക് ഉയര്‍ന്നു. മേയ് 19 മുതല്‍ തുടര്‍ച്ചയായി മരണസംഖ്യ 100 കടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല ദിനംപ്രതി മരണം ഉയരുകയും ചെയ്യുന്നു.

ഈ മാസം 12നാണ് സംസ്ഥാനത്ത് മരണം 6,000 കടന്നത്. തിങ്കളാഴ്ച അത് 7,554 ല്‍ എത്തി. കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്തത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ആണെന്നിരിക്കെ അത് മൂര്‍ച്ഛിച്ച് മരണത്തിലേക്ക് എത്തുക ഇപ്പോഴാകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മരണനിരക്ക് കുറയാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ നോക്കുമ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാലും ശേഷമുള്ള മൂന്നാഴ്ച നിര്‍ണായകമാണ്.

തിങ്കളാഴ്ച 17,821 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 36,039 പേര്‍ രോഗമുക്തി നേടി. 2,59,179 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 20.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആകെ രോഗമുക്തി നേടിയവര്‍ 20,98,674.

Keywords:  Mortality rate worries Kerala despite declining daily cases and positivity rate; In one week, 1039 people died of Covid infection, Kottayam, News, Health, Health and Fitness, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia