'പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ സര്‍കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണിത്'; കേന്ദ്ര സര്‍കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 13.05.2021) പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ സര്‍കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണിതെന്ന് കേന്ദ്ര സര്‍കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും എഫ് ടി ടി ഐ ചെയര്‍മാനുമായ അനുപം ഖേര്‍. കോവിഡ് വ്യാപനത്തിന് സര്‍കാരിന്റെ കെടുകാര്യസ്ഥത കാരണമാണെന്നും എന്‍ ഡി ടി വിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.  

'പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ സര്‍കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള സമയമാണിത്'; കേന്ദ്ര സര്‍കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍


പ്രതിച്ഛായ നിര്‍മിതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സര്‍കാരിന് ചെയ്യാനുള്ള സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍കാരിന് വീഴ്ച പറ്റി. എന്നാല്‍, സര്‍കാരിന്റെ വീഴ്ച മറ്റ് പാര്‍ടികള്‍ അവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നത് തെറ്റാണ്. സര്‍കാരിനെതിരെയുള്ള വിമര്‍ശങ്ങളില്‍ കഴമ്പുണ്ട്. മനുഷ്യത്വ രഹിതര്‍ക്ക് മാത്രമേ നദിയില്‍ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തെ അംഗീകരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പല വിഷയങ്ങളിലും നരേന്ദ്ര മോദി സര്‍കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നയാളാണ് അനുപം ഖേര്‍.



Keywords:  News, National, India, New Delhi, Bollywood, Cine Actor, Entertainment, Criticism, Central Government, 'More To Life Than Just Image-Building': Did Anupam Kher Criticise Centre?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia