കോവിഡ് രണ്ടാം വരവ്: വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചെത്താനാകാതെ ടൂറിസ്റ്റ് ബസുകൾ

 


മലപ്പുറം:(www.kvartha.com10.05.2021) കോവിഡിന്റെ ഒന്നാം വരവും രണ്ടാം വരവും രാജ്യം ഒന്നടങ്കം ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ടൂറിസ്റ്റ് ബസുകള്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചെത്താനാകാതെ ദുരിതത്തിലായിരിക്കുന്നത് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോയ 300 ഓളം ബസുകളാണ് ബാക്കിയായിരിക്കുന്നത്. ഏജന്റ് വഴി തൊഴിലാളികളുമായി പോയ ബസുകളാണ് അസം, ബംഗാൾ എന്നിവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നത്.

കോവിഡ് രണ്ടാം വരവ്: വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരിച്ചെത്താനാകാതെ ടൂറിസ്റ്റ് ബസുകൾ


ഓരോ ബസുകളിലും രണ്ട് ജീവനക്കാര്‍ വരെയുണ്ട്. ഇവരുടെ നിത്യ ചെലവിനായി വലിയ തുക വേണ്ടി വരുന്നത് അതിലേറെ പ്രയാസമായിട്ടുണ്ട്. ആളില്ലാതെ തിരിച്ചു വരുന്നത് വന്‍ നഷ്ടത്തിന് കാരണമാകുമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. 50,000 രൂപയുടെ ഇന്ധനം തന്നെ ഇതിനായി വേണമെന്നും ബസ് ഉടമകള്‍ പറയുന്നു. കോവിഡിന്റെ ദുരിതത്തില്‍ ഏറെ കാലം കട്ടപ്പുറത്തായിരുന്ന ടൂറിസ്റ്റ് ബസുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഓടിത്തുടങ്ങിയത്. അതിനിടയിലാണ് വീണ്ടും ദുരിതത്തിലായത്.

കേരളത്തില്‍ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ തൊഴിലാളികളും മറ്റ് യാത്രക്കാരും ഇല്ലാതായതോടെ ഇവര്‍ വലയുകയായിരുന്നു. തിരിച്ച്‌ വരാന്‍ യാത്രക്കാരില്ലാത്തതാണ് ഇവര്‍ക്ക് ദുരിതമായിരിക്കുന്നത്. ഒരു മാസത്തോളമായവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അണ്ടോട്ട് ആളുകളുമായി പോകുന്നവര്‍ക്ക് തിരിച്ച്‌ കേരളത്തിലേക്കും യാത്രക്കാരെ തരപ്പെടുത്തി തരുമെന്ന ഏജന്‍സികളുടെ വാക്കില്‍ വിശ്വാസിച്ചാണ് തൊഴിലാളികളുമായി അന്യ സംസ്ഥാനങ്ങളിലേക്ക് യാത്ര പുറപ്പെടാൻ ഇവർ തയ്യാറായത്. എന്നാൽ ഏജൻസികൾ കൈമലർത്തിയതോടെ ഇവർ ദുരിതത്തിലാവുകയായിരുന്നു.

Keyword:  COVID-19, Malappuram, Kerala, Travel & Tourism, Transport, Assam,West Bengal, Business, India, More states announced Lockdown; Tourist Buses from Kerala Stranded after Carrying Migrants.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia