ഓസ്ട്രേലിയയെ കാർന്നുതിന്ന് എലിക്കൂട്ടങ്ങൾ: കൊറോണയ്ക്കുപുറമെ പ്ലേഗ് ഭീതിയും, ഇൻഡ്യയിൽ നിന്നും എലിവിഷം ഇറക്കുമതി ചെയ്യും

 


സിഡ്നി: (www.kvartha.com 31.05.2021) ഓസ്ട്രേലിയയിലെ ന്യൂ സൗത് വെയില്‍സ് സംസ്ഥാനത്തെ കാർന്ന് എലിക്കൂട്ടം. എലിശല്യം വര്‍ധിച്ചതോടെ ഇന്ത്യയില്‍ നിന്നും 5,000 ലിറ്റര്‍ എലിവിഷം ഇറക്കുമതി ചെയ്യാനൊരുങ്ങി ഓസ്ട്രേലിയ. കൊറോണയ്ക്കുപുറമെ പ്ലേഗ് ഭീതിയിലാണ് ന്യൂ സൗത് വെയില്‍സ്. ഇത് സംബന്ധിച്ചുള്ള വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈലറാണ്.

ബ്രോമാഡിയോലോണ്‍ എന്ന വിഷമാണ് എലികളെ നശിപ്പിക്കാന്‍ ഓസ്ട്രേലിയ ഇറക്കുമതി ചെയ്യാനിരിക്കുന്നത്. എലികളെ കാര്‍പറ്റ് ബോംബിംഗ് ചെയ്ത് കൊലപ്പെടുത്താന്‍ ശേഷിയുള്ള അര്‍ഥത്തില്‍ 'എലികളുടെ നാപാം' എന്നാണ് ഈ എലിവിഷത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും എലികളെ കൂട്ടത്തോടെ 24 മണിക്കൂറില്‍ കൊലപ്പെടുത്താന്‍ കഴിയുന്ന ഒരു മരുന്ന് ലോകത്ത് വേറെയില്ലെന്നാണ് പറയുന്നത്.

ഓസ്ട്രേലിയയെ കാർന്നുതിന്ന് എലിക്കൂട്ടങ്ങൾ: കൊറോണയ്ക്കുപുറമെ പ്ലേഗ് ഭീതിയും, ഇൻഡ്യയിൽ നിന്നും എലിവിഷം ഇറക്കുമതി ചെയ്യും

എന്നാൽ ബ്രോമാഡിയോലോണ്‍ ഓസ്ട്രേലിയയില്‍ നിരോധിത മരുന്നാണ്, അതിനാല്‍ തന്നെ ഇവയുടെ ഉപയോഗത്തിന് ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്‍റെ അനുമതി അത്യവശ്യമാണ്. മറ്റ് ജീവികളുടെ സുരക്ഷയും കണക്കിലെടുക്കണമെന്ന് ചില കേന്ദ്രങ്ങള്‍ ഈ തീരുമാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം ഓസ്ട്രേലിയന്‍ ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും പാടങ്ങളില്‍ എലി ശല്യം കുറയ്ക്കാന്‍ തീയിടുന്ന അവസ്ഥയുണ്ടായി. ധാന്യപുരകളില്‍ എലികള്‍ ധാന്യശേഖരം നശിപ്പിക്കുന്ന വിഡിയോകളും വൈറലാകുന്നുണ്ട്. ഒപ്പം പകര്‍ചവ്യാധി മുന്നറിയിപ്പും ആരോഗ്യവകുപ്പ് അടക്കം നടത്തിയിട്ടുണ്ട്. ഇതിനകം എലിക്കൂട്ടം നശിപ്പിച്ചത് 775 ദശലക്ഷം ഡോളറിന്‍റെ കാര്‍ഷിക വിളകളാണ് എന്നാണ് എന്‍എസ്ഡബ്യൂ ഫാര്‍മേര്‍സ് എന്ന സംഘടന പറയുന്നത്.


Keywords:  News, World, Australia, Rats, India, Sidney, Mice plague, Farmers, Poison, Mice plague hits Australia, farmers pin hope on banned poison from India.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia