ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ കുറഞ്ഞാല്‍ മാത്രം ലോക്ഡൗണില്‍ ഇളവ്; രോഗബാധ കൂടുതലുള്ളയിടത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരും; കോവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസര്‍കാര്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 28.05.2021) കോവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നത്. 10 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയാല്‍ മാത്രമെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് പ്രധാന നിര്‍ദേശം. 
 
ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ എന്നാണ് നിര്‍ദേശം. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് വിവരം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ കുറഞ്ഞാല്‍ മാത്രം ലോക്ഡൗണില്‍ ഇളവ്; രോഗബാധ കൂടുതലുള്ളയിടത്ത് പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരും; കോവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസര്‍കാര്‍


ഏപ്രില്‍ 29 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്ര സര്‍കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രസര്‍കാര്‍ വിലയിരുത്തി. നിലവില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം.

Keywords:  News, National, India, New Delhi, Lockdown, COVID-19, Trending, Central Government, MHA orders continuation of COVID guidelines till June-end; asks states to focus on local curb strategy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia