20 രൂപയുടെ ഉച്ചയൂണിന് കോവിഡ് കാലത്തും ആവശ്യക്കാരേറെ: പ്രതിദിനം പാഴ്സൽ പോകുന്നത് 300ലേറെ ഊണ്

 


ആലുവ: (www.kvartha.com 03.05.2021) ഈ കോവിഡ് കാലത്തും 20 രൂപയ്ക്കു തോരനും അച്ചാറും ചമ്മന്തിയും സാമ്പാറും മീൻചാറും കൂട്ടി നൽകുന്ന ഉച്ചയൂണിനു ആവശ്യക്കാർ ഏറെയാണ്. ആലുവ എടത്തല പഞ്ചായത്ത് ഓഫിസിനു മുൻപിൽ 3 കുടുംബശ്രീ വനിതകൾ ചേർന്നു നടത്തുന്ന ജനകീയ ഹോടെലിൽ ദിനംപ്രതി പാഴ്സൽ പോകുന്നതു മുന്നൂറിലേറെ ഉച്ചയൂണുകളാണ്. സ്പെഷൽ വേണ്ടവർക്ക് 20 രൂപയ്ക്കു മീൻ വറുത്തതും 15 രൂപയ്ക്ക് ഓംലറ്റും കിട്ടും.

കെ കെ വാസന്തി, റുമീശ കോയാൻ, പ്രവിത ബിജു എന്നിവർ 3 വർഷം മുൻപാണ് കുടുംബശ്രീ വനിത കാന്റീൻ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇത് സർകാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലെ ജനകീയ ഹോടെലായി മാറിയത്.

20 രൂപയുടെ ഉച്ചയൂണിന് കോവിഡ് കാലത്തും ആവശ്യക്കാരേറെ: പ്രതിദിനം പാഴ്സൽ പോകുന്നത് 300ലേറെ ഊണ്

രുചിയുള്ള ഭക്ഷണം വൃത്തിയോടെ നൽകുകയാണു ഞങ്ങളുടെ ലക്ഷ്യമെന്നാണ് ഈ മൂന്ന് വനിതകൾ പറയുന്നത്. അതോടൊപ്പം കുടുംബം കഴിയാനുള്ള വരുമാനവും ലഭിക്കും. ജനകീയ ഹോടെൽ എന്ന നിലയിൽ ചെറിയ സബ്സിഡി കിട്ടുന്നതുകൊണ്ടാണു ഭക്ഷണം വില കുറച്ചു നൽകാൻ കഴിയുന്നതെന്നും ഇവർ പറയുന്നു.

നേരത്തെ കുറച്ചു പേർക്ക് ഇരുന്നു കഴിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. എടത്തല പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ ആയതോടെ പാഴ്സൽ മാത്രമാക്കി. വാഹന‌ ഡ്രൈവർമാർ, വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ, അതിഥിത്തൊഴിലാളികൾ തുടങ്ങിയവരാണു ഇവരുടെ പ്രധാന ഉപഭോക്താക്കൾ.

Keywords:  News, Aluva, Kerala, State, Top-Headlines, Food, Hotel, Meal for 20 rupees in Kudumbashree hotel. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia