ഭാര്യയുടെ മനോവിഷമം മാറ്റാന്‍ പെണ്‍സുഹൃത്തുക്കള്‍ക്കായി മദ്യസൽകാരം നടത്തി; ഗുജറാത്തില്‍ 42കാരനും സുഹൃത്തുക്കളും മദ്യനിരോധന നിയമപ്രകാരം അറസ്റ്റില്‍

 



അഹമദാബാദ്: (www.kvartha.com 18.05.2021) ഭാര്യയുടെ മനോവിഷമം മാറ്റാന്‍ പെണ്‍സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ മദ്യസൽകാരം നടത്തിയ 42കാരനും സുഹൃത്തുക്കളും മദ്യനിരോധന നിയമപ്രകാരം അറസ്റ്റില്‍. ഗുജറാത്തിലെ അഹമദാബാദില്‍ ആണ് സംഭവം. മദ്യം നിരോധിച്ചിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പാര്‍ടിക്കെത്തിയ നാലു പെണ്‍സുഹൃത്തുക്കളില്‍ ഒരാളുടെ ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡും അറസ്റ്റും.  

ഗ്രീന്‍ അവന്യൂ മേപ്ള്‍ കൗണ്ടി ഒന്നിലാണ് അമോല പട്ടാഡിയയും ഭര്‍ത്താവ് കേതന്‍ പടാഡിയയുടെയും താമസം. അടുത്തിടെ അമോലക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയിരുന്നെങ്കിലും മാനസിക വിഷമത്തിലായിരുന്നു അവര്‍. കോവിഡ് ബാധിതയായിരുന്ന ഭാര്യയുടെ വിഷാദം മാറ്റുന്നതിനായിരുന്നു പാര്‍ടി നടത്തിയത്. കേതന്‍ ഭാര്യയുടെ നാലു പെണ്‍സുഹൃത്തുക്കളെയും വിളിച്ചുവരുത്തി മദ്യസൽകാരം നടത്തുകയായിരുന്നു. 

ഭാര്യയുടെ മനോവിഷമം മാറ്റാന്‍ പെണ്‍സുഹൃത്തുക്കള്‍ക്കായി മദ്യസൽകാരം നടത്തി; ഗുജറാത്തില്‍ 42കാരനും സുഹൃത്തുക്കളും മദ്യനിരോധന നിയമപ്രകാരം അറസ്റ്റില്‍


അപാര്‍ട്‌മെന്റില്‍ മദ്യസൽകാരം നടക്കുന്ന സമയത്ത് നാലു സുഹൃത്തുക്കളില്‍ ഒരാളുടെ ഭര്‍ത്താവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടന്ന് വീട്ടില്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ മദ്യപിച്ച് തീരെ ബോധമില്ലാത്ത നിലയിലായിരുന്നു കേതന്‍ വാതില്‍ തുറന്നതെന്ന് പൊലീസ് പറഞ്ഞു. അമോല ഒഴികെ മറ്റു നാലു സ്ത്രീകളും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് സൽകാരത്തില്‍ പങ്കെടുത്ത സുഹൃത്തുക്കളായ അനുരാധ ഗോയല്‍, ഷെഫാലി പാണ്ഡെ, പ്രിയങ്ക ഷാ, പായല്‍ ലിംബാചിയ എന്നിവരെയും കേതനെയും മദ്യനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

Keywords:  News, National, India, Ahmedabad, Celebration, Liquor, Arrest, Friends, Police, Wife, Depression,COVID-19, Man Throws Booze Party For Depressed Wife, Held By Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia