ബാറ്റെറി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു; ആപിളിനെതിരെ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്

 



ന്യൂയോര്‍ക്ക്: (www.kvartha.com 08.05.2021) ബാറ്റെറി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റുവെന്നാരോപിച്ച് ആപിളിനെതിരെ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്. ടെക്‌സസിലെ ഹോപ്കിന്‍സ് കൗണ്ടി സ്വദേശിയായ റോബര്‍ട് ഫ്രാങ്ക്ലിന്‍ എന്ന യുവാവാണ് കേസുമായി മുന്നോട്ട് പോകുന്നത്. 2019ല്‍ ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരിക്കേറ്റുവെന്നാണ് ആരോപണം.

സ്‌ഫോടനത്തിനു കാരണം ഐഫോണ്‍ 6 ബാറ്റെറി തകരാറായാതാണ് കരാണമെന്നാണ് റോബര്‍ട് ഫ്രാങ്ക്ലിന്റെ ആരോപണം. 2019 ഓഗസ്റ്റ് 15 ന് നടന്ന സംഭവം ഫ്രാങ്ക്ലിന്‍ വിശദീകരിക്കുന്നത് ഇങ്ങനെ.

ബാറ്റെറി പൊട്ടിത്തെറിച്ച് കണ്ണിനും കൈത്തണ്ടയ്ക്കും പരുക്കേറ്റു; ആപിളിനെതിരെ 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്


ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഐഫോണ്‍ 6 ല്‍ സംഗീതം കേള്‍ക്കുകയായിരുന്നു. പെട്ടെന്ന് ഫോണില്‍ നിന്ന് വരുന്ന മ്യൂസികിന് തടസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടു. ഹാന്‍ഡ്‌സെറ്റിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഉടന്‍തന്നെ അദ്ദേഹത്തിന്റെ മുഖത്തേക്ക് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ കണ്ണുകള്‍ക്ക് പരുക്കേല്‍ക്കുകയും താഴെ വീഴുകയും ചെയ്തു. വീഴ്ചയില്‍ വലതു കൈത്തണ്ടയില്‍ മുറിവേല്‍ക്കുകയും ചെയ്തുവെന്നാണ് യുവാവ് പറയുന്നത്. 

എന്നാല്‍, ഈ കേസില്‍ ആപിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

Keywords:  News, World, New York, Apple, Injured, Case, Complaint, Allegation, Technology, Business, Finance, Man sues Apple after his iPhone 6 exploded causing burns, seeks over Rs 55 lakh in damages
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia