ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് ലീഗ്: മലപ്പുറത്ത് സമദാനിക്ക് അത്യുജ്വല വിജയം, പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം

 


മലപ്പുറം: (www.kvartha.com 02.05.2021) നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ‘ദേശീയ’ പോരാട്ടത്തില്‍ ഗംഭീര വിജയം നേടി എം പി അബ്ദുസമദ് സമദാനി. പോരാട്ടത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ല കുട്ടി മൂന്നാം സ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങി. 1,14,615 വോടിന്റെ ഭൂരിപക്ഷത്തിനാണ് സമദാനി വിജയിച്ചത്.

സമദാനിക്ക് 5,38,248 വോടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിന് 4,23,633 വോടുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി എ പി അബ്ദുല്ല കുട്ടിക്ക് 68,935 വോടും ലഭിച്ചു.

ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ച് ലീഗ്: മലപ്പുറത്ത് സമദാനിക്ക് അത്യുജ്വല വിജയം, പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരമാണ് വിജയിച്ചത്. 38 വോടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയ മണ്ഡലമാണ് മലപ്പുറം.

കേന്ദ്ര സര്‍കാരിന്റെ ജനവിരുദ്ധ, കര്‍ഷകവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രചാരണം നടത്തിയത്.

Keywords:  News, Malappuram, Muslim-League, Kerala, State, Top-Headlines, Kerala, Malappuram, MP Abdusamad Samadani won by a large majority.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia