മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗമെന്ന് സംശയം; കുട്ടികളും കൗമാരക്കാരുമടക്കം ഒരു മാസത്തിനിടെ 8,000 പേര്‍ക്ക് രോഗം

 



മുംബൈ: (www.kvartha.com 31.05.2021) രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകളെന്ന് റിപോര്‍ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 
മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗമെന്ന് സംശയം; കുട്ടികളും കൗമാരക്കാരുമടക്കം ഒരു മാസത്തിനിടെ  8,000 പേര്‍ക്ക് രോഗം


ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാനത്ത് ശക്തമാക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താകറെ ഞായറാഴ്ച പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിനായി കാത്തിരിക്കാനാകില്ലെന്നും ആശുപത്രി ബെഡുകളുടെയും ഓക്സിജന്‍ ലഭ്യതയുടെയും കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും ഉദ്ദവ് അറിയിച്ചു.

ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയതായും താകറെ അറിയിച്ചു.

Keywords: News, National, India, Mumbai, Maharashtra, COVID-19, Trending, Health, Health and Fitness, Chief Minister, Maharashtra Preps For 3rd Wave As Covid Hits 8,000 Children In 1 District
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia