സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 23 വരെ നീട്ടി; 4 ജില്ലകളില്‍ ട്രിപിള്‍ ലോക് ഡൗണ്‍

 


തിരുവനന്തപുരം: (www.kvartha.com 14.05.2021) സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 23 വരെ നീട്ടി. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. പതിവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ലോക് ഡൗണ്‍ മെയ് 23 വരെ നീട്ടി; 4 ജില്ലകളില്‍ ട്രിപിള്‍ ലോക് ഡൗണ്‍

ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധ സമിതിയുടെയും നിര്‍ദേശം. ഇത് സര്‍കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, എറണാകുളം,മലപ്പുറം എന്നീ ജില്ലകളില്‍ ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ലോക്ഡൗണിൽ ഇപ്പോഴുള്ള പൊതു ഇളവുകൾ കുറയ്ക്കും. മറ്റിടങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.

സംസ്ഥാനത്ത് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലോക ഡൗണ്‍ കാലത്ത് നല്‍കിവരുന്ന പതിവ് കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords:  Lockdown in the state has been extended to May 23, Thiruvananthapuram, News, Lockdown, Health, Health and Fitness, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia