മേലുദ്യോഗസ്ഥര്‍ അവധി നിഷേധിച്ചതോടെ അസുഖബാധിതനായിരുന്ന ബാങ്ക് ജീവനക്കാരന്‍ ജോലിക്കെത്തിയത് ഓക്‌സിജന്‍ പിന്തുണയോടെ

 



റാഞ്ചി: (www.kvartha.com 26.05.2021) ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാങ്ക് ജീവനക്കാരന് മേലുദ്യോഗസ്ഥര്‍ അവധി നിഷേധിച്ചതോടെ ജോലിക്കെത്തിയത് ഓക്‌സിജന്‍ പിന്തുണയോടെ. ബൊകാറോയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ സെക്ടര്‍ നാല് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണ് ഉദ്യോഗസ്ഥനായ അരവിന്ദ് കുമാറിന് ദുരനുഭവമുണ്ടായത്. 

കോവിഡ് ബാധിതനായിരുന്ന അരവിന്ദ് കുമാര്‍ രോഗമുക്തനായെങ്കിലും ശ്വാസകോശത്തിന് വൈറസ് ബാധയേറ്റതിനാല്‍ ഓക്‌സിജന്റെ സഹായം വേണ്ടിയിരുന്നു. അതിനാല്‍ ഓക്‌സിജന്‍ പിന്തുണയോടെ അരവിന്ദ് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 

മേലുദ്യോഗസ്ഥര്‍ അവധി നിഷേധിച്ചതോടെ അസുഖബാധിതനായിരുന്ന ബാങ്ക് ജീവനക്കാരന്‍ ജോലിക്കെത്തിയത് ഓക്‌സിജന്‍ പിന്തുണയോടെ


എന്നാല്‍ കൂടുതല്‍ വിശ്രമിക്കാന്‍ അനുവദിക്കാതെ മേലുദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായി കുടുംബം ആരോപിച്ചു. 'അവധി അപേക്ഷ അവര്‍ തള്ളിയതോടെ അദ്ദേഹം രാജി നല്‍കി. എന്നാല്‍ അതും അവര്‍ സ്വീകരിക്കാന്‍ തയാറായില്ല. വേതനം വെട്ടിച്ചുരുക്കമെന്ന അവരുടെ ഭീഷണിയില്‍ വഴങ്ങിയാണ് അദ്ദേഹം ഓക്‌സിജനുമായി ഓഫീസിലേക്ക് പോയത്'-അരവിന്ദ് കുമാറിനൊപ്പം ബാങ്കിലെത്തിയ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു. വേറെ ഒരു വഴിയും ഇല്ലാത്തതിനാലാണ് അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.     

തീരെ വയ്യാത്ത അവസ്ഥയിലും ജോലിക്ക് എത്തിയതിന് ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ കുമാറിനെ വീട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ചു. ബാങ്ക് മേലധികാരികള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords:  News, National, India, Jharkhand, Bank, Job, Health, Health and Fitness, Family, Protest, Treatment, Jharkhand: Denied leave by seniors, bank employee reaches work with oxygen support
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia