Follow KVARTHA on Google news Follow Us!
ad

ജനാധിപത്യത്തിൽ 'സാർ' വിളി ആവശ്യമുണ്ടോ !

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ശരീഫ് കൊടവഞ്ചി

(www.kvartha.com 31.05.2021) പൊതുജനങ്ങളും ജനപ്രതിനിധികളും ഭരണാധികാരികളെയോ ഉദ്യോഗസ്ഥൻമാരെയോ 'സാർ' എന്ന് അഭിസംബോധന ചെയ്യേണ്ടതില്ല. ഉദാഹരണത്തിന് മുഖ്യമന്ത്രിയെയാണെങ്കിൽ ബഹു. മുഖ്യമന്ത്രി (സിഎം) എന്നു മാത്രം മതി, സ്പീക്കറെയാണെങ്കിൽ സഭയ്ക്ക് പുറത്തു നിന്നും ബഹു. സ്പീക്കർ എന്നും സഭയ്ക്ക് അകത്താണെങ്കിൽ അതത് സഭാചട്ടങ്ങൾ പ്രകാരമുള്ള അഭിസംബോധനയുമാവാം. (ഉദാഹരണത്തിന് ആന്ധ്രാ നിയമസഭയിൽ ബഹു അധ്യക്ഷൻ എന്ന് അഭിസംബോധന ചെയ്യാം, കേരള നിയമസഭയിലും സാർ വിളി ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സ്പീക്കർ എം ബി രാജേഷ് തന്നെ സൂചന നൽകി കഴിഞ്ഞു.)
                                                                      
Kerala, Speaker, Assembly, Europe, Article, Russia, Officers, India, Is it necessary to call 'Sir' in a democracy!


യൂറോപ്പിൽ ഫ്യൂഡലിസം കൊടികുത്തി വാണിരുന്ന കാലത്ത് സ്ലാവ് വംശ ചക്രവർത്തിമാരെയും ഭരണ പ്രഭുക്കളെയും അഭിസംബോധന ചെയ്യാനായി ഉപയോഗിച്ച പദമാണ് സാർ പ്രയോഗം. (ഉദാ: റഷ്യയിലെ സാർ ചക്രവർത്തിമാർ). നമ്മുടെ നാട്ടിൽ മഹാരാജാ, തിരുമനസ്, തിരുവള്ളം, തമ്പുരാൻ, ഉടയോൻ എന്നീ പദങ്ങളോളം ബഹുമാനം നൽകുന്ന പ്രയോഗം. പിന്നീട് കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ അടിമയുടമ വ്യവസ്ഥിതിയുടെ പുതിയ പരിണാമമായി.

 
Kerala, Speaker, Assembly, Europe, Article, Russia, Officers, India, Is it necessary to call 'Sir' in a democracy!



മേലുദ്യോഗസ്ഥരെ കീഴ് ജീവനക്കാർ അഭിസംബോധന ചെയ്യാനാണ് സാർ പ്രയോഗം പാശ്ചാത്യർ തുടർന്നത്. 
എന്നാൽ ജനാധിപത്യ ഇന്ത്യയിൽ ഭരണാധികാരികളെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അവരുടെ കീഴ് ഉദ്യോഗസ്ഥർ വിളിക്കുന്നത് പോലെ പൊതുജനങ്ങളെക്കൊണ്ട് സാർ എന്ന് വിളിപ്പിക്കുന്നത് തെറ്റായ ഒരു കീഴ് വഴക്കമാണ്.

ഇത് ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തിലെ എറ്റവും വലീയ പ്രോട്ടോക്കോൾ ജനങ്ങളാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങൾ നിയമിക്കുന്ന ജനങ്ങളുടെ സേവകർ മാത്രമാണ്. അതിനാൽ ഒരിക്കലും ജനങ്ങൾ ആരെയും സാർ എന്ന് വിളിക്കേണ്ടതില്ലെന്ന് ഗാന്ധിജിയും അബേദ്ക്കറും നമ്മേ പഠിപ്പിച്ചിട്ടുണ്ട്. സാർ വിളി ഒരു ഉപചാര പ്രയോഗവും അല്ല. കീഴുദ്യോഗസ്ഥർക്കുള്ള അഭിസംബോധന പ്രയോഗം മാത്രമാണ്.

നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി ഒരോർത്തർക്കും നൽകിയ പദവികൾ എടുത്തു പറഞ്ഞായിരിക്കണം വിനയത്തോടെ അഭിസംബോധന നടത്തേണ്ടത്. അതാണ് ജനാധിപത്യസംസ്ക്കാരം. ജനാധിപത്യം പരിപൂർണമല്ലാത്ത രാജ്യങ്ങളിൽ പോലും ഉദ്യോഗസ്ഥൻമാർ പൊതുജനങ്ങളെ സാർ എന്ന് വിളിക്കുന്ന കീഴ്വഴക്കമുണ്ടെങ്കിലും ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടിൽ ജനങ്ങൾ ഉദ്യോഗസ്ഥൻമാരെയാണ് സാർ എന്ന് വിളിക്കുന്നത്. തിരിച്ച് ഉദ്യോഗസ്ഥൻമാർ പൊതുജനങ്ങളെ വിളിക്കുന്ന അഭിസംബോധയ്ക്ക് ചട്ടങ്ങളില്ല. വളരെ മ്ലേച്ചമായ അഭിസംബോധന നടത്തുന്ന സംസ്കാരശൂന്യരായ ഉദ്യോഗസ്ഥൻമാരും നമ്മുടെ ഇടയിലുണ്ട്.

Keywords: Kerala, Speaker, Assembly, Europe, Article, Russia, Officers, India, Is it necessary to call 'Sir' in a democracy! 
< !- START disable copy paste -->

Post a Comment