ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ബിസിസിഐ


ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് കൂടുതല്‍ കളിക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതായി ബി സി സി ഐ അറിയിച്ചു. ഐ പി എല്‍ ഗവേണിങ് കൗണ്‍സിങ് യോഗമാണ് ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. 

കളിക്കാരുടെയും സപോര്‍ടിങ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. രണ്ട് ദിവസത്തിനിടെ കളിക്കാര്‍ക്കും സപോര്‍ടിങ് സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ് ബാധ കൂടിയിരുന്നു. 

കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ക്ക് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെല്‍ഹി കാപിറ്റല്‍സ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദ് വികെറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹക്കും ഡെല്‍ഹി സ്പിനര്‍ അമിത് മിശ്രക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.  

News, National, India, New Delhi, IPL, Sports, Cricket, BCCI, Trending, IPL 2021 Postponed After Several Players Test Positive For COVID-19


ഇതുവരെ 29 മത്സരങ്ങളാണ് സീസണില്‍ പൂര്‍ത്തീകരിച്ചത്. ഐ പി എല്‍ ബയോ ബബ്‌ളിലുള്ള വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു. 

ചെന്നൈ ബൗളിങ് കോച് ലക്ഷ്മിപതി ബാലാജി, സി ഇ ഒ, ബസ് ക്ലീനര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്ഥാന്‍ മത്സരവും മാറ്റിവെച്ചിരുന്നു.

Keywords: News, National, India, New Delhi, IPL, Sports, Cricket, BCCI, Trending, IPL 2021 Postponed After Several Players Test Positive For COVID-19

Post a Comment

Previous Post Next Post