മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളുടെ ദിനം: കോവിഡിനെ ചെറുത്ത് തോൽപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മറ്റൊരു അന്താരാഷ്ട്ര നഴ്സ് ദിനം കൂടി

 


കോഴിക്കോട്: (www.kvartha.com 12.05.2021) ലോകം മുഴുവൻ ആധിപത്യം സ്ഥാപിച്ച്‌ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ചെറുത്ത് തോൽപിക്കാനുള്ള ശ്രമങ്ങൾക്കിടെമറ്റൊരു അന്താരാഷ്ട്ര നഴ്സ് ദിനം കൂടി. ഈ ദിനത്തിലും സ്വന്തം ആരോഗ്യം മറന്ന് കോവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിലാണ് നഴ്സിങ്ങ് സമൂഹം. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കൾ കൂടിയാണ് അവരിപ്പോൾ.

കോവിഡിനെതിരായ ഈ ചെറുത്തുനിൽപ് മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും ഒട്ടും പതറാതെ തങ്ങളുടെ ജോലി നൂറ് ശതമാനം ആത്മവിശ്വാസത്തോടെയും ആത്മാർഥയോട് കൂടിയും ചെയ്യുകയാണവർ. പരാതികളൊന്നുമില്ലാതെ കോവിഡ് കിടക്കയിൽ തനിച്ചായിപ്പോയവർക്ക് സ്വാന്തനമാവുന്നവർ, സ്വയം രോഗിയായേക്കാവുന്ന സാഹചര്യത്തിലും മരണത്തിൽ നിന്ന് രോഗികളെ കൈപിടിച്ചുയർത്തുന്നവർ, പ്രിയപ്പെട്ടവരിൽ നിന്നകന്ന് ഐസൊലേഷൻ വാർഡുകളിലേക്കും തീവ്രപരിചരണ വിഭാഗത്തിലേക്കും ജീവിതം തന്നെ പറിച്ച് നട്ടവർ, എത്ര വിശേഷണങ്ങള്‍ നൽകിയാലും മതിയാകില്ല.

വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നഴ്‌സ് ദിനമായി ആചരിക്കുന്നത്. ആഗോളതലത്തില്‍ നഴ്‌സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്.

മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളുടെ ദിനം: കോവിഡിനെ ചെറുത്ത് തോൽപിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ മറ്റൊരു അന്താരാഷ്ട്ര നഴ്സ് ദിനം കൂടി

മഹാമാരിക്കാലത്ത് ഒരു നഴ്സസ് ദിനം കൂടിയെത്തുമ്പോൾ ഹൃദയപൂര്‍വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം. ഏതൊരു പകർചവ്യാധിക്കാലത്തും ആരോഗ്യ രംഗത്തിന്‍റെ നട്ടെല്ലായ നഴ്സുമാര്‍ക്ക് ഈ മേഖലയില്‍ വേണ്ട പരിഗണന കൂടി ഉറപ്പ് വരുത്തുന്നതാവട്ടെ ഈ നഴ്സസ് ദിനം എന്ന ആശംസയും നൽകാം.

സംസ്ഥാനത്ത് ലോക് ഡൗണായതിനാൽ വിവിധ സർകാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനം ആചരിക്കാനാണ് ഇക്കുറി തീരുമാനം.

Keywords:  News, Kerala, State, Nurse, International, COVID-19, Nurses, Corona, Top-Headlines, International Nurses Day 2021, International Nurses Day 2021: A day for health workers helping us in Covid.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia