സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെര്‍ചുവല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ഐഎംഎ

 


തിരുവനന്തപുരം: (www.kvartha.com 15.05.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ).

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെര്‍ചുവല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ഐഎംഎ

ഈ മാസം 20 നാണ് പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ചടങ്ങിന് വേദിയാകും. കോവിഡ് പ്രോടോകോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 800 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.

എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വെര്‍ച്ചുവല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്നും ഇത്തരം ഒരു നടപടിയിലൂടെ പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങളിലേക്ക് എത്തുമെന്നും ഐഎംഎ പുറത്തിറക്കിയ വാര്‍ത്തക്കുറുപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജനങ്ങള്‍ ഒത്തു കൂടിയത് രോഗ വ്യാപനത്തിന്റെ ഒരു കാരണം ആണെന്ന് ഐഎംഎ ചൂണ്ടിക്കാണിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയ സര്‍കാര്‍ നടപടിയെ സംഘടന അഭിനന്ദിച്ചു. ലോക് ഡൗണിന്റെ ഫലപ്രതമായ വിന്ന്യാസവും, വാക്സിനേഷനുമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച മുതല്‍ ട്രിപിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. മറ്റ് ജില്ലകളില്‍ മേയ് 23 വരെ നിയന്ത്രണങ്ങള്‍ തുടരും. മൂന്ന് ആഴ്ച എങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ സംഘടനകള്‍ നിര്‍ദേശിച്ചിരുന്നത്.

Keywords:  IMA urges Kerala govt to conduct virtual swearing-in ceremony, Thiruvananthapuram, News, Health, Health and Fitness, Warning, Statement, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia