Follow KVARTHA on Google news Follow Us!
ad

ഹയര്‍ സെകന്‍ഡറി പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

Higher Secondary Plus One Exam Time Table Published #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവന്തപുരം: (www.kvartha.com 31.05.2021) ഹയര്‍ സെകന്‍ഡറി പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.  സെപ്റ്റംബര്‍ 06 മുതല്‍ 16 വരെയാണ് പരീക്ഷകള്‍ നടക്കുക. പരീക്ഷയുടെ ആദ്യ 20 മിനിറ്റ് കൂള്‍ ഓഫ് സമയം ആയിരിക്കും. രാവിലെ 9.40 മണിക്കാവും പരീക്ഷ ആരംഭിക്കുക.



പ്ലസ് വണ്‍ പരീക്ഷയുടെ ഫീസ് 200 രൂപയും 40 രൂപ സര്‍ടിഫികറ്റ് ഫീസുമാണ്. പരീക്ഷക്ക് വേണ്ടിയുള്ള ഫോകസ് ഏരിയയും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ല. 2021 സെപ്റ്റംബറില്‍ നടക്കുന്ന ഒന്നാം വര്‍ഷ പരീക്ഷയുടെ നോട്ടിഫികേഷനില്‍ ഈ വിവരം  ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Keywords: Education, Kerala, Thiruvananthapuram, News, School, Students, Pinarayi vijayan, Chief Minister, Higher Secondary Plus One Exam Time Table Published

Post a Comment