പിറന്നാള്‍ ദിനത്തില്‍ കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍: നടന്‍ മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യ മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 22.05.2021) പിറന്നാള്‍ ദിനത്തില്‍ കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ നടന്‍ മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന് മോഹന്‍ലാല്‍ വാഗ്ദാനം ചെയ്ത പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

പിറന്നാള്‍ ദിനത്തില്‍ കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍: നടന്‍ മോഹന്‍ലാലിന് നന്ദി രേഖപ്പെടുത്തി ആരോഗ്യ മന്ത്രി

മന്ത്രിയുടെ കുറിപ്പില്‍നിന്ന്

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ഹൃദയം നിറഞ്ഞ നന്ദി. പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് മോഹന്‍ലാല്‍ തന്നത്.

ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐസിയു കിടക്കകള്‍, എക്സ്-റേ മെഷീനുകള്‍ എന്നിവയുള്‍പെടെയാണ് സംഭവനയായി ലഭിച്ചിരിക്കുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലേക്ക് ആവശ്യമായ ഓക്സിജന്‍ പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കി.

ശനിയാഴ്ച രാവിലെ ഫോണില്‍ വിളിച്ച്, ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഉള്‍പെടെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു.

Keywords:  Health Minister Veena George thanks Mohanlal for donating medical infrastructure worth Rs 1.50 crore, Thiruvananthapuram, News, Health, Health and Fitness, Health Minister, Cine Actor, Mohanlal, Cinema, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia