3 ദിവസത്തിനുശേഷം സ്വര്‍ണവില കൂടി; പവന് 35,760 രൂപ, ഗ്രാമിന് 4470 രൂപ

 


കൊച്ചി: (www.kvartha.com 11.05.2021) കഴിഞ്ഞ മൂന്നുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവാഴ്ച വര്‍ധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു സ്വര്‍ണത്തിന്റെ വില. 3 ദിവസത്തിനുശേഷം സ്വര്‍ണവില കൂടി; പവന് 35,760 രൂപ, ഗ്രാമിന് 4470 രൂപ
ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1836 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്.

അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,940 രൂപ നിലവാരത്തിലാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്.

Keywords:  Gold prices rise after 3 days; 35,760 per sovereign and Rs. 4470 per gram, Kochi, News, Business, Gold Price, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia