ഫ് ളിപ് കാര്‍ടില്‍ ഓഫറുകളുടെ പെരുമഴ; പകുതി വിലയ്ക്ക് സ് മാര്‍ട് ടിവി, ഫോണ്‍, ബിഗ് സേവിങ്സ് ഡേ വില്‍പന മെയ് 2 മുതല്‍ 7വരെ, വേഗമാകട്ടെ

മുംബൈ: (www.kvartha.com 03.05.2021) രാജ്യത്തെ മുന്‍നിര ഇ കൊമേഴ്‌സ് കമ്പനിയായ ഫ് ളിപ് കാര്‍ടിന്റെ ഈ വര്‍ഷത്തെ ബിഗ് സേവിങ്സ് ഡേ ആദായ വില്‍പന തുടങ്ങി. വേഗമാകട്ടെ മെയ് രണ്ടു മുതല്‍ ഏഴു വരെയാണ് വില്‍പന. ആപ്പിള്‍, സാംസങ്, റിയല്‍മി, ഷഓമി തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ അടക്കം പല ഉല്‍പന്നങ്ങളും വില്‍ക്കുന്നുണ്ട്.

ടെലിവിഷനുകള്‍, ലാപ്ടോപ്പുകള്‍, ഇലക്ട്രോണിക്സ് എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. ഫിലിപ്‌സ് 178 സെന്റിമീറ്റര്‍ (70 ഇഞ്ച്) അള്‍ട്രാ എച്ച്ഡി (4 കെ) എല്‍ഇഡി സ്മാര്‍ട് ടിവി 69,999 രൂപയ്ക്ക് വാങ്ങാം. നിലവില്‍ ഈ മോഡലിന്റെ വില 1,99,000 രൂപയാണ്. 60 ഹെര്‍ട്‌സ് റഫര്‍ റേറ്റും 16 ഡബ്ല്യു സ്പീക്കര്‍ ഔട്ട്പുട്ടും ഉള്ള 4 കെ റെസല്യൂഷനും ഈ സ്മാര്‍ട് ടിവി ഓഫര്‍ ചെയ്യുന്നു.Flipkart Big Saving Days sale: Pixel 4a, Realme X50 Pro, TVs, and more products available with discounts, Mumbai, News, Business, Technology, Mobile Phone, Television, National
സാംസങ് എഫ്62 ഹാന്‍ഡ്‌സെറ്റ് 17,999 രൂപയ്ക്ക് വാങ്ങാം. എഫ്41, എഫ്12 എന്നിവയ്ക്ക് യഥാക്രമം 12,999 രൂപ, 9,999 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 11 സെയിലില്‍ 44,999 രൂപയ്ക്കു വില്‍ക്കുന്നു. ഐഫോണ്‍ എസ്ഇ 29,999 രൂപയ്ക്കും ലഭ്യമാണ്.

ലാപ്ടോപ്പുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക - കോവിഡ് മൂലം നിങ്ങളുടെ പ്രദേശം നിരോധിത മേഖലയാണെങ്കില്‍ അവിടെ അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും ഫ് ളിപ് കാര്‍ടിനും മറ്റും എത്തിച്ചു നല്‍കാനാകുക. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാന്‍ കഴിയില്ല.

6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഗൂഗിളിന്റെ ജനപ്രിയ മുന്‍നിര സ്മാര്‍ട് ഫോണ്‍ പിക്സല്‍ 4 എ 15 ശതമാനം കിഴിവില്‍ ലഭ്യമാണ്. നേരത്തെ 31,999 രൂപ വിലയുണ്ടായിരുന്ന ഈ ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ 26,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള റിയല്‍മി എക്‌സ് 50 പ്രോ 24,999 രൂപയ്ക്കും വങ്ങാം. നേരത്തെ 41,999 രൂപയായിരുന്നു വില. 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും 6 ജിബി റാമും ഉള്ള റിയല്‍മി നര്‍സോ 30 പ്രോയുടെ ഓഫര്‍ വില 15,999 രൂപയാണ്. പുതിയ റിയല്‍മി എക്‌സ് 7 പ്രോ 5 ജി 29,999 രൂപയ്ക്കും ലഭ്യമാണ്.

8 ജിബി ഡിഡിആര്‍ 4 റാം, 256 ജിബി എസ്എസ്ഡി, 1 ടിബി എച്ച്ഡിഡി എന്നിവയുള്ള എച്ച്പി 15 എസ് റൈസണ്‍ 3 ഡ്യുവല്‍ കോര്‍ 3250 യു ലാപ്ടോപ് 39,490 രൂപയ്ക്ക് വാങ്ങാം. നേരത്തെ ഇതിന്റെ വില 44,500 രൂപയായിരുന്നു. ഇതില്‍ 1920ഃ1080ു റെസല്യൂഷനോടു കൂടിയ ഒരു ഫുള്‍ എച്ച്ഡി എല്‍ഇഡി ബാക്ക്ലിറ്റ് ആന്റി-ഗ്ലെയര്‍ ഐപിഎസ് മൈക്രോ എഡ്ജ് ഡിസ്പ്ലേയുണ്ട്.

84,500 രൂപയുടെ വയോ എസ്ഇ സീരീസ് കോര്‍ ഐ 5 ലാപ്ടോപ് 62,990 രൂപയ്ക്ക് ലഭ്യമാണ്. വയോ എസ്ഇ സീരീസ് ലാപ്ടോപ്പിന് 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉണ്ട്. നേര്‍ത്തതും ഇളം നിറത്തിലുള്ളതുമായ ലാപ്ടോപ്പിന് 14 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ബാക്ക്ലിറ്റ് ഐപിഎസ് ഡിസ്പ്ലേയുണ്ട്.

Keywords: Flipkart Big Saving Days sale: Pixel 4a, Realme X50 Pro, TVs, and more products available with discounts, Mumbai, News, Business, Technology, Mobile Phone, Television, National.

Post a Comment

Previous Post Next Post