Follow KVARTHA on Google news Follow Us!
ad

ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും കുഞ്ഞിനെ കൈമാറരുതെന്നും യുവാവ്; ആരോപണം മാത്രമാണെന്ന് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Panjab,High Court,Child,Protection,Allegation,Parents,National,
ചണ്ഡീഗഢ്: (www.kvartha.com 31.05.2021) ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും കുഞ്ഞിനെ കൈമാറരുതെന്നും യുവാവ്. ആരോപണം മാത്രമാണെന്ന് കോടതി. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ സദാചാര അധിക്ഷേപങ്ങള്‍ സാധാരണയാണെന്നും വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണം കുട്ടിയെ അമ്മയ്ക്ക് കൈമാറുന്നതിന് തടസമാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതി വിലയിരുത്തി.

Extramarital relationship no ground to deny child’s custody to mother, says HC, Panjab, High Court, Child, Protection, Allegation, Parents, National

നാലര വയസുള്ള കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വിദേശ ഇന്ത്യക്കാരിയായ സ്ത്രീയാണ് കുട്ടിയുടെ അവകാശത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, ബന്ധുവായ ഒരാളുമായി ഇവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ പിരിയാനുള്ള കാരണവും ഇതാണെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. അഥവാ, ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെങ്കില്‍ പോലും സ്വന്തം കുഞ്ഞിന്റെ സംരക്ഷണാവകാശം നിഷേധിക്കാനോ, അവര്‍ നല്ലൊരു അമ്മയല്ലെന്ന് പറയുവാനോ സാധിക്കില്ല എന്നും ജസ്റ്റിസ് അനുപീന്ദര്‍ സിങ് ഗ്രേവല്‍ വ്യക്തമാക്കി.

കുട്ടി കഴിഞ്ഞ ഒരു വര്‍ഷമായി പിതാവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. താന്‍ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും, ഭാര്യ തനിച്ചാണ് കഴിയുന്നതെന്നും, കുടുംബാന്തരീക്ഷം മാറുന്നത് കുട്ടിയെ ബാധിക്കുമെന്നും ഭര്‍ത്താവ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. 

ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്നത് ഭര്‍ത്താവിന്റെ വാദം മാത്രമാണെന്നും ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ കുട്ടിയുടെ അവകാശം നിഷേധിക്കാനാകില്ല. സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതാണ് കുട്ടിയുടെ നന്മയ്ക്കും ക്ഷേമത്തിനും നല്ലതെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു.

Keywords: Extramarital relationship no ground to deny child’s custody to mother, says HC, Panjab, High Court, Child, Protection, Allegation, Parents, National.

Post a Comment