ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ പോയി: പ്രതിസന്ധിയിലായി പാഠപുസ്തകങ്ങളുടെ അച്ചടി

 


കാക്കനാട്: (www.kvartha.com 11.05.2021) സംസ്ഥാനത്ത് കോവിഡ് 19 പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ പോയതോടെ സർകാർ സ്ഥാപനമായ കെബിപിഎസിൽ പാഠപുസ്തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ.

കൂടുതൽ ജീവനക്കാർ കോവിഡ് ബാധിതരായിട്ടും മാനേജ്മെന്റ് സുരക്ഷ ഉറപ്പാക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. ഇതോടെ പാഠപുസ്തക അച്ചടി ജൂണിൽ പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ്.

ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായി പ്രതിഷേധ ലോക്ഡൗണിൽ പോയതോടെയാണ് എറണാകുളം കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ലികേഷൻസ് പ്രസിൽ പാഠപുസ്തക അച്ചടി നിലച്ചത്. ലോക്ഡൗൺ അവസാനിക്കുന്ന 16 വരെ ജോലി ചെയ്യില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

ജീവനക്കാർ സ്വയം പ്രഖ്യാപിത ലോക്ഡൗണിൽ പോയി: പ്രതിസന്ധിയിലായി പാഠപുസ്തകങ്ങളുടെ അച്ചടി

ലോടെറി ടികെറ്റുകളുടെ അച്ചടി സർകാർ നിർത്തിവെച്ചിരിക്കുകയാണ്. പാഠപുസ്ത അച്ചടി അവസാനഘട്ടത്തിലുമെത്തി. അതുകൊണ്ട് പ്രസ് അടച്ചിട്ടാലും പുസ്തക അച്ചടി ജൂണിൽ തീർക്കാനാകുമെന്നാണ് ജീവനക്കാരുടെ ഉറപ്പ്.

കഴിഞ്ഞ ലോക്ഡൗണിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അവശ്യ സെർവീസ് മേഖലയുടെ പട്ടികയിലാണ് കെബിപിഎസ് ഉൾപെട്ടത്. ഇതോടെ ആകെ 170 സ്ഥിരം ജീവനക്കാരിൽ 35 പേർ കോവിഡ് രോഗികളായിട്ടും ലോക്ഡൗൺ കാലത്തടക്കം ജോലി ചെയ്യേണ്ട അവസ്ഥയിലായി തൊഴിലാളികൾ. ഈ സാഹചര്യത്തിലാണ് ജീവനക്കാർ സ്വയം ലോക്‍‍ഡൗൺ പ്രഖ്യാപിച്ചത്.

Keywords:  News, Ernakulam, Kerala, State, COVID-19, Corona, Government-employees, Employees went to the self-declared lockdown: Textbook printing stopped.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia