3 മിനിറ്റ് നേരത്തേക്ക് ലൈസന്‍സില്ലാത്ത കന്‍ഡക്ടറെ പിടിച്ച് കോക്പിറ്റില്‍ ഇരുത്തി ശുചിമുറിയില്‍ പോയി; നൂറിലധികം യാത്രക്കാരുമായി ട്രെയിന്‍ ഓടിയത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ സ്പീഡില്‍; കുഴപ്പത്തിലായി ബുളെറ്റ് ട്രെയിന്‍ ലോകോ പൈലറ്റ്

 



ടോക്യോ: (www.kvartha.com 23.05.2021) 3 മിനിറ്റ് നേരത്തേക്ക് ലൈസന്‍സില്ലാത്ത കന്‍ഡക്ടറെ പിടിച്ച് കോക്പിറ്റില്‍ ഇരുത്തി ശുചിമുറിയില്‍ പോയ ബുളെറ്റ് ട്രെയിന്‍ ലോകോ പൈലറ്റ് കുഴപ്പത്തിലായി. ജപാനിലാണ് സംഭവം. മെയ് 16 ന് കോക്പിറ്റില്‍ നിന്ന് ശുചിമുറി ഉപയോഗിക്കാന്‍ പോയ ഷിങ്കന്‍സെന്‍ ബുളെറ്റ് ട്രെയിന്‍ ഡ്രൈവറാണ് പുലിവാല് പിടിച്ചിരിക്കുന്നത്. 36 കാരനായ ഡ്രൈവര്‍ ഹിക്കാരി നമ്പര്‍ 633 ട്രെയിനിന്റെ കോക്പിറ്റില്‍ നിന്ന് മൂന്ന് മിനിറ്റോളം പുറത്തായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ട്രെയിന്‍ ഓടിക്കാന്‍ ലൈസന്‍സില്ലാത്ത ഒരു കന്‍ഡക്ടറോട് അദ്ദേഹം തന്റെ അഭാവത്തില്‍ രാവിലെ 8:15 ഓടെ അത് മനസിലാക്കാനും തുടര്‍ന്ന് നിയന്ത്രണമേറ്റെടുക്കാനും ആവശ്യപ്പെട്ടു. ജപാന്‍ പ്രാദേശിക സമയം അറ്റാമി സ്റ്റേഷനും ഷിജുവോക പ്രിഫെക്ചറിലെ മിഷിമ സ്റ്റേഷനും ഇടയില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവമെന്ന് സെന്‍ട്രല്‍ ജപാന്‍ റെയില്‍വേ കമ്പനി (ജെആര്‍ സെന്‍ട്രല്‍) പറഞ്ഞു.

3 മിനിറ്റ് നേരത്തേക്ക് ലൈസന്‍സില്ലാത്ത കന്‍ഡക്ടറെ പിടിച്ച് കോക്പിറ്റില്‍ ഇരുത്തി ശുചിമുറിയില്‍ പോയി; നൂറിലധികം യാത്രക്കാരുമായി ട്രെയിന്‍ ഓടിയത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ സ്പീഡില്‍; കുഴപ്പത്തിലായി ബുളെറ്റ് ട്രെയിന്‍ ലോകോ പൈലറ്റ്


മൂന്ന് മിനിറ്റ് നേരത്തേക്കാണ് നൂറിലധികം യാത്രക്കാര്‍ ട്രെയിനിലുള്ള സമയത്ത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ സ്പീഡില്‍ കന്‍ഡക്ടര്‍ ബുളെറ്റ് ട്രെയിന്‍ ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. വലിയ പരിചയമൊന്നുമില്ലാതിരുന്ന കന്‍ഡക്ടറെ പിടിച്ച് ഡ്രൈവിങ് സീറ്റിലിരുത്തി അത്യാവശ്യം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുത്ത ശേഷമായിരുന്നു ലോകോ പൈലറ്റ് ശുചിമുറിയില്‍ പോയത്. 

ട്രെയിനിനും യാത്രക്കാര്‍ക്കും ഒന്നും സംഭവിച്ചില്ലെങ്കിലും സംഭവം ഗുരുതര പ്രശ്‌നമായി മാറിയിരിക്കുകയാണ് ജപാനില്‍. കൃത്യതയിലും കാര്യക്ഷതയിലും ജപാനിലെ ട്രെയിനുകള്‍ ആഗോളതലത്തില്‍ തന്നെ യാത്രക്കാര്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് സമയത്തില്‍ കൃത്യത പാലിക്കാനാണ് ഡ്രൈവര്‍ അങ്ങനെ ചെയ്തതെന്നാണ് ഒരു വാദം. പക്ഷേ, ചെയ്തത് വലിയ അപരാധമാണെന്നും മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്ന് കണ്ടെത്തി.

ട്രെയിനുകളിലെ മറ്റ് ജോലികളിലും ആളുകളെ എത്തിക്കുകയും ചെയ്യുന്ന ട്രെയിന്‍ കന്‍ഡക്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ ഓടിക്കുന്നവരല്ല. ഇതോടെയാണ് രണ്ട് ജീവനക്കാരും കുഴപ്പത്തിലായത്. 

Keywords:  News, World, International, Japan, Tokyo, Train, Pilot, Technology, Driver With Upset Stomach Leaves Cockpit of Bullet Train to Use Toilet in Japan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia