ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മേയ് 11 മുതല്‍; മറ്റ് മരുന്നിനെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത അറിയണ്ടേ!

 


ന്യൂഡെല്‍ഹി: (www.kvartha.com 09.05.2021) ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മേയ് 11 മുതല്‍ അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്ന് മേധാവി ജി സതീഷ് റെഡ്ഡി അറിയിച്ചു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മേയ് 11 മുതല്‍; മറ്റ് മരുന്നിനെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത അറിയണ്ടേ!
മറ്റ് മരുന്നുകളെ പോലെ ഇത് കുത്തിവെയ്പ് എടുക്കുന്നതല്ല, മറിച്ച് വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് ഈ മരുന്ന് എന്ന് സതീഷ് പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പെടുത്താന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണെന്നും അദ്ദേഹം അറിയിച്ചു.

ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഡിആര്‍ഡിഒയിലെ ലാബ് ആയ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സും (ഐഎന്‍എംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്.

മരുന്ന് രോഗികള്‍ക്ക് പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ക്കും പെട്ടെന്നുതന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.

രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപോര്‍ട് വ്യക്തമാക്കുന്നു. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയത്.

Keywords:  DRDO's anti-Covid oral drug to roll out by May 11, New Delhi, News, Health, Health and Fitness, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia