അമ്മ ക്യാന്റീനുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍

 



ചെന്നൈ: (www.kvartha.com 05.05.2021) തമിഴ്‌നാട്ടില്‍ അമ്മ ക്യാന്റീനുകള്‍ക്കെതിരായി അക്രമം നടന്ന സംഭവത്തില്‍ ഡി എം കെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍. ക്യാന്റീനുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ഡി എം കെ പ്രവര്‍ത്തകരെ പാര്‍ടിയില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരെ പാര്‍ടി നല്‍കിയ പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കപ്പെട്ട ക്യാന്റീനുകളിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പഴയതുപോലെ പുസ്ഥാപിച്ചുവെന്നും ഡി എം കെ നേതാവും ചെന്നൈ മുന്‍ മേയറുമായ സുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

അമ്മ ക്യാന്റീനുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുമായി എം കെ സ്റ്റാലിന്‍


അമ്മ ക്യാന്റീനുകള്‍ അടിച്ച് തകര്‍ക്കുകയും ക്യാന്റീനുകളിലെ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ നശിപ്പിക്കുകയും പകരം എം കെ സ്റ്റാലിന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അടുക്കള കൈയ്യേറി ഭക്ഷണസാധനങ്ങളും പാത്രങ്ങളും തല്ലിതകര്‍ത്തു. അടുക്കളയില്‍ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസും ഉള്‍പെടെയാണ് നശിപ്പിച്ചത്. അക്രമിച്ചവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

2013 ഫെബ്രുവരിയിലാണ് അമ്മ ക്യാന്റീനുകള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നത്. ഭക്ഷണം കുറഞ്ഞ നിരക്കിലും ലോക്ഡൗണ്‍ കാലത്ത് സൗജന്യമായും ജനങ്ങള്‍ക്ക് നല്‍കിയരുന്ന എ ഐ എ ഡി എം കെ സര്‍കാര്‍ സ്ഥാപനമാണ് അമ്മ ക്യാന്റീനുകള്‍. 

Keywords:  News, National, India, Chennai, AIADMK, DMK, Food, Politics, DMK cadres vandalise Amma canteen in Tamil Nadu: M K Stalin faces heat, expels two
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia