സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 07.05.2021) സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിറ്റ് അടുത്തയാഴ്ച വിതരണം ചെയ്യുമെന്നും അതിഥി തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും; അതിഥി തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി
18-45 വയസുള്ളവര്‍ക്കു ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവര്‍ക്കും വാര്‍ഡുതല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും. വാര്‍ഡുതല സമിതിയിലുള്ളവര്‍ക്കു സഞ്ചരിക്കാന്‍ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തു പോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ടലില്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസം പ്രവര്‍ത്തിക്കണം. പള്‍സ് ഓക്‌സീമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords:  Distribution of free food kits will continue in the state;  CM says that  kit will also be distributed to the guest workers, Thiruvananthapuram, News, Health, Health and Fitness, Pinarayi Vijayan, Kerala, Lockdown.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia