അധോലോക കുറ്റവാളി ഛോടാ രാജന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com 07.05.2021) അധോലോക കുറ്റവാളി ഛോടാ രാജന്‍(61) കോവിഡ് ബാധിച്ച് മരിച്ചു. ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 

അധോലോക കുറ്റവാളി ഛോടാ രാജന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 26നാണ് ഛോടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് 2015 ല്‍ അറസ്റ്റിലായ രാജേന്ദ്ര നികല്‍ജെ എന്ന ഛോടാ രാജന്‍ ഡെല്‍ഹിയിലെ അതീവ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു വരികയായിരുന്നു.

കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ 70ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോടാ രാജന്‍. മുംബൈയില്‍ ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളും സിബിഐക്ക് കൈമാറിയതിനെ തുടര്‍ന്ന് ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.

2011ല്‍ മാധ്യമ പ്രവര്‍ത്തകയായ ജ്യോതിര്‍മോയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഛോടാ രാജനെ 2018ല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Keywords:  Delhi: Underworld don Chhota Rajan dies of Covid at AIIMS, New Delhi, News, Health, Health and Fitness, Jail, Dead, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia