Follow KVARTHA on Google news Follow Us!
ad

വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് ഓടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

Delhi auto driver out for vaccination, Rs 25 lakh, jewellery stolen from house #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 13.05.2021) വടക്കുകിഴക്കന്‍ ഡെല്‍ഹിയിലെ ശിവവിഹാര്‍ പ്രദേശത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ ഓടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് 40കാരനായ അരവിന്ദ് കുമാറിന്റെ വീട്ടില്‍ മോഷണസംഭവം നടന്നത്.

അരവിന്ദിന്റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടില്‍ ഏല്‍പിച്ചശേഷം ഭാര്യയുമായി വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വാക്‌സിന്‍ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി അരവിന്ദ് പൊലീസിനോട് പറഞ്ഞു. 

News, National, India, New Delhi, Vaccine, Theft, Robbery, Auto Driver, Police, Case, Complaint, Delhi auto driver out for vaccination, Rs 25 lakh, jewellery stolen from house


വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു.   സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, National, India, New Delhi, Vaccine, Theft, Robbery, Auto Driver, Police, Case, Complaint, Delhi auto driver out for vaccination, Rs 25 lakh, jewellery stolen from house

Post a Comment