അമേരികയിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ബാഗില്‍ കണ്ടെത്തിയ ഉണക്കിയ ചാണകം നശിപ്പിച്ചു

 


വാഷിംഗ്ടൺ: (www.kvartha.com 11.05.2021) അമേരികയിലെ വിമാനത്താവളത്തിലെ ഉപേക്ഷിച്ച ബാഗില്‍ കണ്ടെത്തിയ ഉണക്കിയ ചാണകം നശിപ്പിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ അന്തര്‍ദേശീയ വിമാനത്താവളത്തിലായിരുന്നു യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊടക്ഷന്‍ ഉദ്യോഗസ്ഥർ ഉണക്കിയ ചാണകം കണ്ടെത്തിയത്. കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരികയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരന്‍റെ ബാഗാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്യൂട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്.

ഈ ബാഗ് യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാതിരിക്കുകയായിരുന്നു. കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് അമേരികയിൽ നിരോധനം.

അമേരികയിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ബാഗില്‍ കണ്ടെത്തിയ ഉണക്കിയ ചാണകം നശിപ്പിച്ചു

എന്നാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചാണകം കടത്തിക്കൊണ്ടുപോരാന്‍ നടക്കുന്ന ശ്രമങ്ങള്‍ അതിര്‍ത്തികളില്‍ റിപോർട് ചെയ്യുന്നുണ്ട്. വളമായും ആന്‍റി മൈക്രോബിയല്‍ ആയും ചാണകം ആഗോളതലത്തില്‍ ഉപയോഗിക്കുന്നുണ്ട്. കന്നുകാലി വളര്‍ത്തുന്നവരെ ആശങ്കപ്പെടുത്തുന്ന രോഗമായ കുളമ്പ് രോഗം ചാണകത്തിലൂടെ വളരെ വേഗം പകരുമെന്നാണ് യുഎസ് കൃഷി വകുപ്പ് വിശദമാക്കുന്നത്. 1929 മുതല്‍ ഒറ്റ കുളമ്പ് രോഗവും റിപോർട് ചെയ്യാത്ത രാജ്യമാണ് അമേരിക. അമേരിക കുളമ്പ് രോഗമുക്തമാണെന്നും അമേരികയിലെ കാര്‍ഷിക വകുപ്പിന്‍റെ കണക്കുകളും വിശദമാക്കുന്നു.

Keywords:  News, America, World, Cow, Airport, Top-Headlines, Cow dung cakes found in baggage of Indian passenger at US airport, destroyed.  
 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia