കടുത്ത നെഞ്ചുവേദനയും ബോധക്ഷയവും; കോവിഡ് ബാധിതനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല; ഒടുവില്‍ കൊണ്ടുപോയത് ബൈകില്‍, സംഭവം പുന്നപ്രയില്‍

 


ആലപ്പുഴ: (www.kvartha.com 07.05.2021) കടുത്ത നെഞ്ചുവേദനയും ബോധക്ഷയവും അനുഭവപ്പെട്ട കോവിഡ് ബാധിതനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല. ഒടുവില്‍ കൊണ്ടുപോയത് ബൈകില്‍. സംഭവം പുന്നപ്രയില്‍. അതേസമയം ആംബുലന്‍സ് ലഭിക്കുന്നതില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായ അലംഭാവമാണ് കാരണമെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. കടുത്ത നെഞ്ചുവേദനയും ബോധക്ഷയവും; കോവിഡ് ബാധിതനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് എത്തിയില്ല; ഒടുവില്‍ കൊണ്ടുപോയത് ബൈകില്‍, സംഭവം പുന്നപ്രയില്‍
വീടുകളില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് പഞ്ചായത്ത് പോളിടെക്നിക് വനിത ഹോസ്റ്റലില്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനമായ പുന്നപ്ര വടക്കുപഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ഇവിടെ കഴിഞ്ഞിരുന്ന പുറക്കാട് സ്വദേശിയായ യുവാവിന് കടുത്ത നെഞ്ചുവേദന വരികയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തതോടെ അവിടെ താമസിച്ചിരുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

എന്നാല്‍ ആംബുലന്‍സ് എത്താന്‍ സമയമെടുക്കുമെന്നും വേറെന്തെങ്കിലും മാര്‍ഗം വഴി ആശുപത്രിയില്‍ എത്തിക്കുന്നതാകും നല്ലതെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ രോഗിയുടെ ദയനീയ അവസ്ഥ കണ്ട് അവിടെയുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രോഗിയെ എത്തിക്കാന്‍ മാര്‍ഗം കണ്ടെത്തി. പിപിഇ കിറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ നടുവിലിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം, ബൈകില്‍ കോവിഡ് രോഗിയെ കൊണ്ടുപോയത് അധികൃതരെ അറിയിക്കാതെയാണെന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ പ്രതികരിച്ചു. പുന്നപ്ര സെന്ററിലെ വോളണ്ടിയേഴ്‌സ് ഇക്കാര്യം അറിയിച്ചില്ലെന്നും അലക്‌സാണ്ടര്‍ പറഞ്ഞു.

Keywords:  Covid patient brought to hospital in bike due to lack of ambulance in Alappuzha, Alappuzha, News, Health, Health and Fitness, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia