നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര

 


തിരുവനന്തപുരം: (www.kvartha.com 07.05.2021) നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര. നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 

തെരഞ്ഞെടുപ്പ് കമിറ്റി അധ്യക്ഷനെന്ന നിലയ്ക്ക് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ ചാണ്ടി കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പറഞ്ഞു. പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ വൈകാരികമായിട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുവെന്നും എന്നാല്‍ തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

വിഷയത്തില്‍ ഹൈകമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. പരസ്പരം ആരോപണമുയര്‍ത്തി മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന വിമര്‍ശനവും ചെന്നിത്തല ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ അടര്‍ത്തിയെടുക്കാന്‍ ആര്‍എസ്എസ് ശ്രമിക്കും. അതില്‍ ജാഗ്രതവേണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

പാര്‍ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസിലെ നേതൃനിര

Keywords:  Congress take collective responsibility of election loss, Thiruvananthapuram, News, Politics, Assembly-Election-2021, Oommen Chandy, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia