ഡ്യൂടിക്കിടെ കോവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; സംഭവം ഹരിപ്പാട്

 


ആലപ്പുഴ: (www.kvartha.com 17.05.2021) ഡ്യൂടിക്കിടെ കോവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നഴ്‌സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി തനിക്കുണ്ടായ ദുരനുഭവം പുറത്തുവിട്ടത്.

ഡ്യൂടിക്കിടെ കോവിഡ് പോസിറ്റീവായ ട്രെയിനി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; സംഭവം ഹരിപ്പാട്

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്‍കിയ നഴ്‌സിനെ അധികൃതര്‍ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂടി നല്‍കുകയായിരുന്നു. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ യുവതിയെ കെട്ടിടത്തിന് വെളിയിലിറക്കുകയും ചെയ്തു. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്‌സ് പറയുന്നു.

ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍കാരിന്റെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

Keywords:  Complaint against Private hospital Haripad, Alappuzha, News, Hospital, Nurse, Social Media, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia