കോവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണുന്നതായി മുഖ്യമന്ത്രി; 8 ജില്ലകളില്‍ 10 മുതല്‍ 30% വരെ കേസുകളില്‍ കുറവ് രേഖപ്പെടുത്തി

 


തിരുവനന്തപുരം: (www.kvartha.com 17.05.2021) കോവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മേയ് ഒന്നു മുതല്‍ എട്ടുവരെ നോക്കിയാല്‍ ഒരു ദിവസം 37,147 കോവിഡ് കേസായിരുന്നത് ലോക്ഡൗണ്‍ തുടങ്ങിയശേഷമുള്ള ആഴ്ചയില്‍ 35,919 ആയി കുറഞ്ഞു. എട്ടു ജില്ലകളില്‍ 10 മുതല്‍ 30% വരെ കുറവ് കേസുകളില്‍ രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്‍പം ശുഭകരമായ സൂചനകള്‍ കാണുന്നതായി മുഖ്യമന്ത്രി; 8 ജില്ലകളില്‍ 10 മുതല്‍ 30% വരെ കേസുകളില്‍ കുറവ് രേഖപ്പെടുത്തി

കൂടുതല്‍ കുറവ് വയനാട് ജില്ലയിലാണ്. പത്തനംതിട്ടയില്‍ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുന്നു. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസ് കൂടുന്നുണ്ട്. കൊല്ലത്ത് 23 ശതമാനമാണ് വര്‍ധനവ്. പൊതുവില്‍ ആക്ടീവ് കേസില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്ടീവ് കേസുകള്‍ 4,45,000 നിന്നും 3,62,315 ആയി കുറഞ്ഞു. ലോക്ഡൗണ്‍ എത്ര ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിലേ അറിയാന്‍ കഴിയൂ. ഈ മാറ്റം ലോക്ഡൗണ്‍ ഗുണം ചെയ്യുമെന്നാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan Press Meet on 17.05.2021, Thiruvananthapuram, News, Health, Health and Fitness, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia