സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളി, പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 08.05.2021) സംസ്ഥാനത്ത് പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസാണെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത തെല്ലും കുറയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തു പടരുന്നത് തീവ്രവ്യാപന സ്വഭാവമുള്ള വൈറസ്; രണ്ടാം തരംഗത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളി, പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി
അതേസമയം പള്‍സ് ഓക്‌സിമീറ്ററിനും മാസ്‌കിനും കൊള്ളവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കോവിഡ് രോഗികളുടെ ചികിത്സ ഏകോപിപ്പിക്കാന്‍ പ്രാദേശിക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. താഴേത്തട്ടിലെ നിരീക്ഷണവും പ്രതിരോധവും ബോധവല്‍ക്കരണവും പ്രധാനമാണ്. ഈ ഉത്തരവാദിത്തം വാര്‍ഡുതല സമിതികള്‍ നിറവേറ്റണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുതല സമിതികള്‍ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്‍ കഴിയുന്ന രോഗികളെ സമിതികള്‍ കര്‍ശനമായി നിരീക്ഷിക്കണം. വാര്‍ഡുതല സമിതികള്‍ കാര്യക്ഷമമാക്കാന്‍ അലംഭാവം പാടില്ല. ചികിത്സാ സൗകര്യം കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ അതിന് ഉടന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan press meet on Kerala Covid situation, Thiruvananthapuram, News, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia