മോഷ്ടിച്ച ബൈകിലെത്തി സ്വർണ കൈ ചെയിൻ പൊട്ടിച്ചെടുത്തു: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

 


പാലക്കാട്: (www.kvartha.com 26.05.2021) മോഷ്ടിച്ച ബൈകിലെത്തി വഴിയാത്രക്കാരന്‍റെ സ്വർണ കൈ ചെയിൻ പൊട്ടിച്ചെടുത്തു. എന്നാൽ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം മതിലകം പൊലീസ് പിടികൂടി. വടക്കേക്കര പട്ടണം കവല സ്വദേശി സന്ദീപിനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച് ഉച്ചയ്ക്ക് 12 മണിയോടെ ശ്രീനാരായണപുരം വൃന്ദാവനിൽ വെച്ചായിരുന്നു മോഷണശ്രമം.

പടിഞ്ഞാറെ വെമ്പല്ലൂർ വൃന്ദാവൻ സ്വദേശി പ്രണവ് റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈകിലെത്തിയ സന്ദീപ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കൈ ചെയിൻ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഉടൻ തന്നെ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സിഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ബൈക് സഹിതം പിടികൂടാൻ സാധിച്ചു.

മോഷ്ടിച്ച ബൈകിലെത്തി സ്വർണ കൈ ചെയിൻ പൊട്ടിച്ചെടുത്തു: മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്

ആല ഗോതുരുത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് മോഷ്ടിച്ച കൈ ചെയിൻ പൊലീസ് കണ്ടെടുത്തു. ഇയാൾ തൃശൂർ, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, കഞ്ചാവ് എന്നീ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ നിന്ന് യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keywords:  News, Palakkad, Gold, Theft, Bike, Police, Case, Kerala, State, Chain-snatcher, Arrested, Chain-snatcher arrested in Palakkad.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia