തിരുവനന്തപുരത്ത് ഷോറൂം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വിലകൂടിയ കാര്‍ കവര്‍ന്നു

 



തിരുവനന്തപുരം: (www.kvartha.com 05.05.2021) തിരുവനന്തപുരം വെഞ്ഞാറമൂട് തണ്ട്‌റാംപൊയ്കയിലെ യൂസ്ഡ് കാര്‍ ഷോറൂം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വിലകൂടിയ കാര്‍ കവര്‍ന്നു. പിന്നില്‍ ബാഗ് തൂക്കി മാസ്‌ക് ധരിച്ചെത്തിയ 25 വയസ് തോന്നിക്കുന്നയാളാണ് മോഷ്ടാവ് എന്നാണ് റിപോര്‍ടുകള്‍. എന്നാല്‍, ഷോറൂമിന്റെ മുന്‍വശത്തുള്ള ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ മറ്റു ദൃശ്യങ്ങള്‍ ലഭിച്ചില്ല. സംഭവ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് എത്തി പരിശോധന നടത്തി. 

ആദ്യം ഷോറൂം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയും അലമാരയും കുത്തിപ്പൊളിച്ചു. തുടര്‍ന്ന് താക്കോല്‍ കൈക്കലാക്കിയ ശേഷമാണ് കാര്‍ സ്റ്റാര്‍ട്ടാക്കിയത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഗേറ്റിന്റെ പൂട്ടുപൊളിച്ചാണ് വാഹനം പുറത്തിറക്കിയത്. കടയിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ വേണ്ടി ജീവനക്കാര്‍ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസിലെ സിസിടിവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം ലഭിച്ചു. 

തിരുവനന്തപുരത്ത് ഷോറൂം ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വിലകൂടിയ കാര്‍ കവര്‍ന്നു


മോഷണ സമയം ഷോറൂമില്‍ 18 ഓളം കാറുകളുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നും വില കൂടിയ കാറാണ് കള്ളന്‍ കവര്‍ന്നത്. ഈ കാറിന്റെ കൃത്യമായ താക്കോല്‍ തന്നെ കണ്ടെടുത്ത് ഉപയോഗിച്ചാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തത്. ഇതിന് പിന്നിലെ ദുരൂഹത പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥാപനത്തില്‍ മുമ്പ് വന്നിട്ടുള്ള ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Keywords:  News, Kerala, State, Thiruvananthapuram, Car, Police, Theft, CCTV, Robbery, Car was stolen by opening a showroom in Thiruvananthapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia