ലോക്ഡൗണ്‍ കാലത്ത് ചായപ്പൊടി കൊണ്ട് അതിമനോഹരമായ ഛായാചിത്രങ്ങള്‍ വരച്ച് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടംനേടി 19കാരി ഫാത്വിമ ഫിദ; വരച്ചത് ഒരു ദിവസത്തിനുള്ളില്‍ 29 പോര്‍ട്രെയിറ്റുകള്‍

കോഴിക്കോട്: (www.kvartha.com 29.05.2021) ലോക്ഡൗണ്‍ കാലത്ത് ചായപ്പൊടി കൊണ്ട് അതിമനോഹരമായ ഛായാചിത്രങ്ങള്‍ വരച്ച് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടംനേടി 19കാരി ഫാത്വിമ ഫിദ. ഒരു ദിവസത്തിനുള്ളില്‍ 29 പോര്‍ട്രെയിറ്റുകള്‍ വരച്ചാണ് ഫാത്വിമ റെകോര്‍ഡ് നേടിയത്.

ലോക്ഡൗണ്‍ കാലത്ത് ചായപ്പൊടി കൊണ്ട് അതിമനോഹരമായ ഛായാചിത്രങ്ങള്‍ വരച്ച് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടംനേടി 19കാരി ഫാത്വിമ ഫിദ; വരച്ചത് ഒരു ദിവസത്തിനുള്ളില്‍ 29 പോര്‍ട്രെയിറ്റുകള്‍

മൊകവൂര്‍ പെരിങ്ങിണി വിഷ്ണുക്ഷേത്രത്തിനു സമീപം കെ കബീറിന്റെയും എ കെ സഫൂറയുടെയും മകളാണ് കെ ഫാത്വിമ ഫിദ. ആദ്യ ലോക്ഡൗണ്‍ കാലത്താണ് ഫാത്വിമ ഫിദ ചായപ്പൊടി കൊണ്ട് ചിത്രംവരയ്ക്കാന്‍ പഠിച്ചത്. വീട്ടിലിരുന്ന് ഇന്‍സ്റ്റാഗ്രാമിലെ വിഡിയോകള്‍ നോക്കിയായിരുന്നു പഠനം. ഒരു കൊല്ലത്തിനിപ്പുറം വീണ്ടുമൊരു ലോക് ഡൗണ്‍ വന്നപ്പോള്‍ ഫാത്വിമ ഫിദ റെകോര്‍ഡ് നേടുകയും ചെയ്തു.

ഇന്ത്യയുടെ ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോദി വരെയുള്ള 15 പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളാണ് സൃഷ്ടിച്ചത്. ഇതിനൊപ്പം 14 രാഷ്ട്രപതിമാരുടെയും ചിത്രങ്ങള്‍ ഫാത്വിമ ഫിദ ചായപ്പൊടി ഉപയോഗിച്ച് വരച്ചു. കുട്ടിക്കാലം തൊട്ട് ചിത്രരചനയില്‍ താല്‍പര്യമുണ്ടെങ്കിലും ഫാത്വിമ ഫിദ ഔദ്യോഗികമായി ചിത്രരചന പഠിച്ചിട്ടില്ല.

പ്രോവിഡന്‍സ് സ്‌കൂളിലെ പഠനകാലത്ത് സ്‌കൂള്‍ മാഗസിനുകളില്‍ ചിത്രം വരച്ചിട്ടുണ്ട്. ഇപ്പോള്‍ സിഎ ഫൗണ്ടേഷന്‍ പഠിക്കുകയാണ് ഫിദ. ഓര്‍ഡറനുസരിച്ച് ഇത്തരത്തില്‍ ചിത്രങ്ങള്‍ തയാറാക്കി കൊടുക്കുന്നുമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ചായപ്പൊടി കൊണ്ട് അതിമനോഹരമായ ഛായാചിത്രങ്ങള്‍ വരച്ച് ഇന്‍ഡ്യ ബുക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടംനേടി 19കാരി ഫാത്വിമ ഫിദ; വരച്ചത് ഒരു ദിവസത്തിനുള്ളില്‍ 29 പോര്‍ട്രെയിറ്റുകള്‍

Keywords:  Calicut native Fathima Fidha find place in India Book of Records, Kozhikode, News, Lifestyle & Fashion, Record, Lockdown, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia