ബ്ലാക് ഫംഗസ്: തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

 



തിരുവനന്തപുരം: (www.kvartha.com 20.05.2021) ബ്ലാക് ഫംഗസ് ബാധിച്ച് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി എം ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷ പ്രദീപ് (32) ആണ് മരിച്ചത്. 

മെയ് ഏഴിന് അനീഷയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അനീഷയും കുടുംബവും ക്വാറന്റീനില്‍ ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ അനീഷയ്ക്ക് ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. കൊറോണ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മെയ് 12ന് അനീഷയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടിലേക്ക് വരുന്നവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു.

ബ്ലാക് ഫംഗസ്: തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു


മെയ് 16നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുന്നത്. 18ന് വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. 19 ന് വൈകിട്ട് ആറിന് മരിച്ചു.

തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച കൊറോണ പ്രോടോകോള്‍ പാലിച്ച് സംസ്‌കരിക്കും.

Keywords:  News, Kerala, State, Thiruvananthapuram, Health, Death, Diseased, Teacher, Dead Body, Black fungus: Teacher dies at Thiruvananthapuram Medical College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia