ബ്ലാക് ഫംഗസ്: ആശുപത്രിയിൽ പ്രവേശിപ്പിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടു

 


ന്യൂഡെൽഹി: (www.kvartha.com 22.05.2021) ബ്ലാക് ഫംഗസ് രോഗബാധയെ തുടർന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക് ഫംഗസിനെ സൂക്ഷിക്കേണ്ടതുണ്ടെന്നും, കോവിഡ‍് വന്ന് രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തേടണമെന്നും നേത്രരോഗവിദഗ്ധൻ ഡോ. അതുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ‍് എയിംസില്‍ ബ്ലാക് ഫംഗസ് ബാധിച്ചവര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങിയത്. ഇതില്‍ ചികില്‍സ വൈകിത്തുടങ്ങിയ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണായി നഷ്ടമായി. പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ 99 ശതമാനം പേരും പ്രമേഹ രോഗികളാണ്. ചെറിയ മൂക്കടപ്പും കണ്ണ് വേദനയുമായാണ് പ്രാഥമിക രോഗ ലക്ഷണം.

കണ്ണ് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും കണ്ണ് തള്ളി നില്‍ക്കുന്നത് പോലെ തോന്നുന്നതുമാണ് ലക്ഷണം. ഇത്തരത്തിൽ അനുഭവപ്പെട്ടാൽ ഉടന്‍ ചികില്‍സിക്കണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ചികില്‍സ വൈകിയാല്‍ കണ്ണ് ചലിക്കാതെ ആവുകയും കാഴ്ച പെട്ടെന്ന് ഇല്ലാതാവുകയുമാണ് ചെയ്യുക. മൂക്ക് ചീറ്റുമ്പോള്‍ കറുത്ത നിറത്തിലുള്ള സ്രവം വരുന്നു എങ്കില്‍ അതും ബ്ലാക് ഫംഗസിന്‍റെ ലക്ഷണമായാണ് വിദഗ്ധര്‍ പറയുന്നത്.

ബ്ലാക് ഫംഗസ്: ആശുപത്രിയിൽ പ്രവേശിപ്പിച്ച 50 രോഗികളിൽ 10 പേരുടെ കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടു

ഉത്തരാഖണ്ഡില്‍ പ്രവേശിപ്പിച്ചതില്‍ 50 പേരും കോവിഡ് ബാധിച്ചവരും രോഗം വന്ന് ഭേദമായവരും ആണ്. ബ്ലാക് ഫംഗസ് സാധാരണ മനുഷ്യരെ ബാധിക്കാറില്ല. കോവി‍ഡ് വന്ന് പ്രതിരോധ ശേഷി ഇല്ലാതാകുന്നതോടെയാണ് ബ്ലാക് ഫംഗസ് പിടികൂടുന്നതെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച പ്രമേഹ രോഗികള്‍ നനവുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും ഉപയോഗിക്കുന്ന വസ്ത്രങ്ങളും പുതപ്പും കിടക്കവിരിയും ദിവസവും നനവ് പറ്റാതെ വൃത്തിയായി സൂക്ഷിക്കുകയും വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

Keywords:  News, New Delhi, Corona, COVID-19, India, National, Doctor, Black fungus: 50 patients admitted to the hospital, 10 had complete loss of vision.< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia