2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ കോവാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി

 



ന്യൂഡെല്‍ഹി: (www.kvartha.com 12.05.2021) ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിന്റെ പരീക്ഷണം 2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ നടത്താന്‍ അനുമതി നല്‍കിയെന്ന് പുറത്തു വരുന്ന റിപോര്‍ട്. കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനികല്‍ ട്രയലിനാണ് അനുമതി നല്‍കിയത്. സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്.

വിഷയവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് കോവിഡ് വിദഗ്ധസമിതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എയിംസ് ഡല്‍ഹി, എയിംസ് പട്‌ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്‌സിന്‍ പരീക്ഷണം നടത്തും. 

2 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ കോവാക്‌സിന്‍ പരീക്ഷണം നടത്താന്‍ അനുമതി


ഐ സി എം ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. 
നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കുന്നുണ്ട്.

Keywords:  News, National, India, New Delhi, Technology, Business, Finance, Vaccine, COVID-19, Trending, Health, Health and Fitness, Children, Bharat Biotech's Covaxin gets approval for next phase of trials on 2-18 year-olds
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia