ഗമ കൂട്ടാന്‍ കള്ളം പറയരുത്; ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോ? തുടക്കത്തില്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല; മന്ത്രി ആര്‍ ബിന്ദുവിനെതിരെ ബി ഗോപാലകൃഷ്ണന്‍

 


തൃശൂര്‍: (www.kvartha.com 21.05.2021) ഗമ കൂട്ടാന്‍ കള്ളം പറയരുത്, ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി ആര്‍ ബിന്ദു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്ത് പറഞ്ഞതിനെതിരെ രംഗത്തെത്തിയിരിക്കയാണ് ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍.

ഗമ കൂട്ടാന്‍ കള്ളം പറയരുത്; ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോ? തുടക്കത്തില്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല; മന്ത്രി ആര്‍ ബിന്ദുവിനെതിരെ ബി ഗോപാലകൃഷ്ണന്‍

ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തുടക്കത്തില്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല. കാരണം എഴുതി വായിക്കുകയാണല്ലോ. നേരത്തെ എഴുതി കൊടുത്താല്‍ മാത്രമാണ് വായിക്കാന്‍ കഴിയുക. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യുജിസി നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണല്ലോ എന്ന് ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന സെക്രടറിയുടെ ഭാര്യയ്ക്കോ മന്ത്രിക്കോ യുജിസി ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല. പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യും എന്നും അദ്ദേഹം ചോദിക്കുന്നു. സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണോ ഭരണഘടനാപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്.

കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി. യു ജി സി നിയമം അനുസരിച്ച് യൂണിവേഴ്സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചര്‍ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

പക്ഷെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കില്‍ മന്ത്രി വിശദീകരണം തരണം. വെറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീചെര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓര്‍മപ്പെടുത്തിയതാണ്. കാരണം ടീചെറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്. ഗമകൂട്ടാന്‍ കളവ് പറയരുത്-ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Keywords:  B Gopalakrishnan criticizes Minister R Bindu, Thrissur, News, Minister, Education, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia